യുവതിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ടി.ദാസറഹള്ളി രവീന്ദ്രനഗറിൽ യുവതിയെയും 11 വയസ്സുള്ള മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ.

ബെംഗളൂരു സ്വദേശി ശേഖർ എന്ന ശേഖരപ്പയാണ്(38)അറസ്റ്റിലായത്.

കോൾസെന്റർ ജീവനക്കാരിയായ നവനീതയും(33)മകൻ ശ്രുജനുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്.

നേരത്തെ നവനീതയുടെ ഭർത്താവ് ചന്ദ്രുവിനെയാണ് പോലീസ് സംശയിച്ചത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

രണ്ടുവർഷമായി ചന്ദ്രുവുമായി അകന്ന് മകനോടൊപ്പം താമസിച്ചുവരികയായിരുന്ന നവനീത ശേഖറുമായി ബന്ധം പുലർത്തിയിരുന്നു.

അടുത്തിടെ നവനീത മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു.

ഇതിൽ പ്രകോപിതനായ ശേഖർ വീട്ടിലെത്തി നവനീതയുമായി വഴക്കുണ്ടാക്കി.

ഇതിനിടെ, നവനീതയെ കഴുത്തറത്ത് കൊലപ്പെടുത്തി.

അതിനാൽ ശ്രുജനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ആനന്ദ്പൂര സ്വദേശിയായ നവനീതയുടെ മൂത്തമകൻ നാട്ടിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts