മഡിവാളയിൽ കൗമാരക്കാരനായ മലയാളിയെ പിന്തുടർന്ന് ബാറ്റുകൊണ്ട് ആക്രമിച്ച് അക്രമികൾ

ബംഗളൂരു: മാന്യമായി പെരുമാറിയില്ലെന്ന് ആരോപിച്ച് കൗമാരക്കാരനെ ഒരു സംഘം അക്രമികൾ മർദ്ദിച്ചു.

മഡിവാളയ്ക്ക് സമീപം വെങ്കടപുരയിൽ വച്ച് ശിവനും സുഹൃത്തുക്കളും ചേർന്ന് രമേശിനെ ഓടിച്ചിട്ട് ബാറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു.

പ്രദേശത്തെ ഒരു ചായക്കടയിൽ ചെന്നപ്പോൾ അക്രമികളോട് നല്ല രീതിയിൽ പെരുമാറാത്തതിനെ തുടർന്നാണ് ശിവയും സുഹൃത്തുക്കളും രമേശിനെ മർദ്ദിക്കാൻ തുടങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

ആഗസ്റ്റ് 27ന് വൈകുന്നേരത്തോടെ നടന്ന സംഭവം പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബൈക്കിലെത്തിയ അഞ്ച് പേർ ഇരയെ പിന്തുടരുകയും കാഴ്ചക്കാരുടെ മുന്നിൽ വെച്ച് ബാറ്റുകൊണ്ട് ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ വധശ്രമത്തിന് ഐപിസി 307 പ്രകാരം മഡിവാള പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശിവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോയിലുള്ള മറ്റ് അക്രമികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്
[masterslider id="10"]

Related posts

Click Here to Follow Us