വീട് തകർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു : സംസ്ഥാനത്ത് മഴ ശക്തമായതോടെ നാശനഷ്ടങ്ങളും കൂടി.

പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഹാസനിൽ മഴയിൽ വീടുതകർന്ന് 62-കാരി മരിച്ചു.

അർസിക്കെരെ സ്വദേശിനി ഗൗരമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് നടരാജിനെ അർസിക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഗൗരമ്മ കുടുംബത്തോടൊപ്പം രണ്ടുമാസംമുമ്പാണ് താമസം തുടങ്ങിയത്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

കെ.എം. ശിവലിംഗഗൗഡ എം.എൽ.എ., ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ സി. സത്യഭാമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് മഴ തുടരുകയാണ്.

ഹാസനിൽ ഇതുവരെ മഴക്കെടുതിയിൽ ഏഴ് കന്നുകാലികൾ ചാവുകയും അഞ്ചുവീടുകൾ തകരുകയും നാനൂറോളം കെട്ടിടങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts