പുതുപ്പള്ളിയുടെ അനന്തരാവകാശി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ; ചെറിയാന്‍ ഫിലിപ്പ്

പുതുപ്പള്ളിയുടെ അനന്തരാവകാശി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെന്ന് ചെറിയാന്‍ ഫിലിപ്പ്. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിച്ചയാളാണ് ചാണ്ടി ഉമ്മന്‍. മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാകുമെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ചാണ്ടി ഉമ്മന് പിന്തുണ അറിയിച്ച് ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നത്.

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCherianPhilipK%2Fposts%2Fpfbid0MjA3tVVkcZcgBsTkW2GALWvk8RNDmLTAxqzY5HXG5eCSnVeHiUstg81K3vNDWAKQl&show_text=true&width=500″ width=”500″ height=”335″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം കണ്ടു വളര്‍ന്ന ചാണ്ടി ഉമ്മനാണ് പുതിപ്പള്ളിയുടെ അനന്തരാവകാശിയാകാനുള്ള അര്‍ഹത എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിശദീകരണം.

സ്വന്തം അദ്ധ്വാനവും കഴിവും ഉപയോഗിച്ചാണ് ചാണ്ടി ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അതേസമയം ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉമ്മന്‍ ചാണ്ടി സംസാരിക്കാറുണ്ടെങ്കിലും ഒരു വീട്ടില്‍ നിന്നും ഒരാള്‍ മതി എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പിന്നീട് കെ.സി.വേണുഗോപാല്‍ മുന്‍ കൈ എടുത്താണ് ചാണ്ടി ഉമ്മനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയര്‍പെഴ്‌സണ്‍ ആക്കിയത്.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ചാണ്ടി ഉമ്മന് നേതൃത്വനിരയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് തീര്‍ച്ചയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അതേസമയം വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളായ മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts