“സ്വകാര്യ” ചൂഷണത്തെ മറികടക്കാൻ ഈസ്റ്ററിന് 24 സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ച് കേരള ആർടിസി;തെക്കൻ കേരളത്തിലേക്കുള്ള ബസുകളും മൈസൂരു വഴി.

ബെംഗളൂരു ∙ ഈസ്റ്റർ തിരക്കിൽ ആശ്വാസമായി കേരള ആർടിസി 24 സ്പെഷൽ ബസുകൾ കൂടി അനുവദിച്ചു. നേരത്തേ പ്രഖ്യാപിച്ച 28 സ്പെഷലുകൾക്കു പുറമെയാണിത്. 27 മുതൽ 30 വരെ ബെംഗളൂരുവിൽ നിന്ന് കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കും 31 മുതൽ ഏപ്രിൽ രണ്ടു വരെ നാട്ടിൽ നിന്നു തിരികെയുമാണ് സ്പെഷൽ സർവീസുകൾ ഉണ്ടാവുക. നാലു ദിവസങ്ങളിലായി 52 സ്പെഷലുകളാണ് കേരള ആർടിസി ഇതുവരെ പ്രഖ്യാപിച്ചത്.

തിരക്കു കൂടുതലെങ്കിൽ തൃശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്പെഷൽ അനുവദിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്),

9483519508 (മജസ്റ്റിക്),

080–22221755 (ശാന്തിനഗർ),

080–26709799 (കലാശിപാളയം), 8762689508 (പീനിയ).

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

കർണാടക ആർടിസി ഈസ്റ്റർ അവധിക്കു ബെംഗളൂരുവിൽ നിന്ന് ഇതുവരെ 15 സ്പെഷലുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്. കോട്ടയം (2), എറണാകുളം (3), തൃശൂർ (3), പാലക്കാട് (1), കോഴിക്കോട് (2), മാഹി (2), കണ്ണൂർ (2) എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ സർവീസുകളിൽ ഒട്ടേറെ ടിക്കറ്റുകൾ ശേഷിക്കുന്നുണ്ട്.

കേരളത്തിന്റെ സ്പെഷലുകൾ താഴെ

റൂട്ട്                                                                      സമയം

1. കോട്ടയം: ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)    വൈകിട്ട് 6.00

2. കോട്ടയം: ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)    വൈകിട്ട് 6.15

3. എറണാകുളം: ഡീലക്സ് (മൈസൂരു, കോഴിക്കോട്)    വൈകിട്ട് 6.30

  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി

4. എറണാകുളം: ഡീലക്സ് (മൈസൂരു, കോഴിക്കോട്)    വൈകിട്ട് 6.40

5. തൃശൂർ: ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)      രാത്രി 7.15

6. തൃശൂർ: ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)      രാത്രി 7.25

7. കോഴിക്കോട്: ഡീലക്സ് (മൈസൂരു, മാനന്തവാടി)      രാത്രി 9.20

8. കോഴിക്കോട്: ഡീലക്സ് (മൈസൂരു, മാനന്തവാടി)      രാത്രി 9.35

9. കോഴിക്കോട്:എക്സ്പ്രസ് (മൈസൂരു, മാനന്തവാടി)    രാത്രി 9.45

10. കണ്ണൂർ: എക്സ്പ്രസ് (മൈസൂരു, ചെറുപുഴ)            രാത്രി 9.00

11. കണ്ണൂർ: ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)                 രാത്രി 9.50

12. പയ്യന്നൂർ: എക്സ്പ്രസ് (മൈസൂരു, ചെറുപുഴ)          രാത്രി 10.15

  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി

13. ബത്തേരി: സൂപ്പർഫാസ്റ്റ് (മൈസൂരു, ഗുണ്ടൽപേട്ട്)   രാത്രി 11.55

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us