വനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; കാമുകന്‍ അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.

അഹമ്മദാബാദിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേസിലെ ജീവനക്കാരിയായ റിങ്കല്‍ ഹസ്മുഖ് വന്‍സാരയാണ്(32) കൊല്ലപ്പെട്ടത്.

മൃതദേഹം നഗ്നമായ നിലയില്‍ ഗാന്ധി നഗറിലെ 24സെക്ടറിലെ സ്റ്റാഫ് ക്വാര്‍ട്ടേസിലാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് റിങ്കലിന്റെ കാമുകനും നാലു വയസ്സുള്ള കുഞ്ഞിന്റെ പിതാവുമായ മോഹന്‍ നാഗ്ജി പര്‍ഗിയെ പോലീസ് അറസ്റ്റുചെയ്തു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

മരിച്ച റിങ്കലും അറസ്റ്റിലായ മോഹനും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, 2005-ല്‍ മോഹന്‍ മറ്റൊരു സ്ത്രിയെ വിവാഹം ചെയ്തു.

വിവാഹം ശേഷവും റിങ്കലുമായുള്ള ബന്ധം തുടര്‍ന്നു. സെപ്റ്റംബര്‍ 29-ന് തന്നെ വിവാഹം കഴിക്കണമെന്ന് റിങ്കല്‍ സമ്മര്‍ദ്ദം ചെലുത്തുകയും മോഹന്‍ ഈ ആവശ്യം നിരസിക്കുകയുമായിരുന്നു.

ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയായി. തര്‍ക്കത്തിനൊടുവില്‍ തുണി കൊണ്ട് റിങ്കലിനെ കൊല്ലുകയായിരുന്നു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഇരുവരും തമ്മിലുള്ള ഫോണ്‍കോള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് മോഹനിലേക്ക് കേസ് എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts