പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾ ചോക്ലേറ്റ് നൽകി എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

KIDS CHILD RAPE

ബെംഗളൂരു: കലബുറഗി ജില്ലയിൽ ഒമ്പതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ജൂലൈ 5 ന് പെൺകുട്ടിയുടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. നാല് പ്രതികൾ ചോക്ലേറ്റും 10 രൂപയും നൽകി പെൺകുട്ടിയെ കബളിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തവർ കുട്ടിയെ അഞ്ചാം പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ കലബുറഗി വനിതാ പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും ചെയ്തു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം അഞ്ച് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും പ്രകാരവും കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 എ (ലൈംഗിക കുറ്റത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കസ്റ്റഡി), 376 (ജി) (കൂട്ടബലാത്സംഗം), 506 (ജീവന് ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം ഞങ്ങൾ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും ഇൻസ്പെക്ടർ പി എ നദാഫ് പറഞ്ഞു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

10 നും 14 നും ഇടയിൽ പ്രായമുള്ള അഞ്ച് പ്രതികളെയും വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് കലബുറഗിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുവനൈൽ ഹോമിലേക്ക് അയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts