തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്തി; കടയുടമ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിലെ മുളിഹിത്ത്‌ലുവിൽ തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തുകയും പിന്നീട് വൈദ്യുതാഘാതമേറ്റതായി അവതരിപ്പിക്കുകയും ചെയ്ത കട ഉടമ അറസ്റ്റിൽ ചെയ്തു.

പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറയുന്നതനുസരിച്ച്, ജഗു എന്ന ഗജ്‌നനയാണ് മരിച്ചത്. സമീപ പ്രദേശങ്ങളിലുള്ള പൊതുജനങ്ങളോട് അന്വേഷിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തൗസിഫ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

നിസാര പ്രശ്‌നത്തിന്റെ പേരിൽ ഗജ്‌നനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് വൈദ്യുതാഘാതമേറ്റു എന്ന് കാണിച്ച് ഗജ്‌നനെ വെൻലോക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സയ്‌ക്ക് വിധേയനാക്കിയെന്നും പരിസരവാസികളെ അറിയിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കമ്മീഷണർ പറഞ്ഞു.

മംഗളൂരു സൗത്ത് പോലീസ് നടത്തിയ  പ്രാഥമിക അന്വേഷണത്തിനൊടുവിൽ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts