സുരക്ഷ ഉറപ്പാക്കുന്നു, റാപ്പിഡോകളിലും ഇനി സീറ്റ് ബെൽറ്റ് 

ബെംഗളൂരു: നഗരത്തിൽ സുരക്ഷിത യാത്രയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റ് ബെൽറ്റ് സംവിധാനം വരുന്നു. വെബ് ടാക്സി കമ്പനിയായ റാപ്പിഡോ ആദ്യഘട്ടത്തിൽ 100 ​​ഓട്ടോറിക്ഷകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിച്ചു.

സാധാരണക്കാർ കൂടുതലായി യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. ഓട്ടോറിക്ഷകൾ പെട്ടന്ന് ബ്രേക്ക്‌ ഇടുമ്പോഴും തല മുൻഭാഗം ഇടിക്കുന്നതും റോഡിലേക്ക് തെറിച്ച് വീഴുന്നതും അപകടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കാറിലെ പോലെ ഓട്ടോകളിലും സീറ്റ് ബെൽറ്റ് എന്ന ആശയം ഉടലെടുത്തത്. കമ്പനി ചെലവിൽ തന്നെയാണ് ഓട്ടോകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി വിജയം കണ്ടാൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് റാപ്പിഡോ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts