ഡി.കെ ശിവകുമാറിന്റെ മണ്ഡലത്തിൽ സഹോദരൻ ഡികെ സുരേഷും പത്രിക നൽകി

ബെംഗളൂരു: ഡി.കെ. ശിവകുമാര്‍ മത്സരിക്കുന്ന കനകപുരയില്‍ സഹോദരനും എംപിയുമായ ഡി.കെ സുരേഷും പത്രിക നൽകി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു അപ്രതീക്ഷിത നീക്കം നടന്നത്. ഏപ്രില്‍ 17നായിരുന്നു ശിവകുമാര്‍ പത്രിക നൽകിയത്.

ശിവകുമാറിന്‍റെ പത്രിക തള്ളിയാല്‍ പകരം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബംഗളൂരു റൂറല്‍ എംപി സുരേഷ് പത്രിക നൽകിയത്. പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ ആര്‍. അശോകയാണ് കനകപുരയിലെ ബിജെപി സ്ഥാനാര്‍ഥി.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇത്തവണ സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ സുരേഷ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us