നഗരത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി ഗതാഗത നിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: ശനിയാഴ്ച നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) ഡൽഹി ക്യാപിറ്റൽസും (ഡിസി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന് മുന്നോടിയായാണ് പോലീസ് ഗതാഗത നിർദ്ദേശം പുറപ്പെടുവിച്ചത്.

പാർക്കിംഗ് പരിമിതികൾ

ക്വീൻസ് റോഡ്, എംജി റോഡ്, കബ്ബൺ റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, സെന്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജങ്ഷൻ, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 9 മണിയും വരെ പാർക്കിങ് നിയന്ത്രണമുണ്ട്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

കിംഗ്സ് റോഡ്, യുബി സിറ്റി പാർക്കിംഗ് സ്ഥലം, ശിവാജിനഗർ ബിഎംടിസി ബസ് സ്റ്റേഷന്റെ ഒന്നാം നില, പഴയ കെജിഐഡി കെട്ടിടം, കണ്ഠീരവ സ്റ്റേഡിയം, മെട്രോ പാതയ്ക്ക് താഴെയുള്ള ബിആർവി ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആളുകൾക്ക് പാർക്ക് ചെയ്യാൻ അനുമതിയുണ്ട്.

ട്രാഫിക് വഴിതിരിച്ചുവിടൽ

ക്യൂൻസ് റോഡിൽ ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല. സിദ്ധലിംഗയ്യ സർക്കിളിൽ നിന്ന് എംജി റോഡിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ റസിഡൻസി റോഡ് വഴി തിരിച്ചുവിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
[masterslider id="10"]

Related posts