ഐപിഎല്ലില്‍ ഇന്ന്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും.

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും. സീസണ്‍ തോല്‍വിയോടെ തുടങ്ങിയ ഇരു ടീമുകളും അവസാന മത്സരത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. ലിറ്റണ്‍ ദാസും ജെയ്‌സണ്‍ റോയും കൊല്‍ക്കത്തന്‍ ടീമിനൊപ്പം ചേരുമ്പോള്‍ ബാറ്റിംഗ് കൂടുതല്‍ കരുത്താര്‍ജിക്കും. ഓപ്പണിങ് കോമ്പിനേഷനിലെ വെല്ലുവിളി ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ഷാര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിനൊപ്പം ഗുജറാത്തിനെതിരായ റിങ്കു സിംഗിന്റെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ഫിനിഷിംഗ് മികവ് തുടര്‍ന്നാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പം. അതേസമയം അവസാന മത്സരത്തില്‍ പുറത്തെടുത്ത മികവ് നിലനിര്‍ത്താനായിരിക്കും ഹൈദരാബാദ് ലക്ഷ്യമിടുക. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എത്തിയതോടെ ടീം കൂടുതല്‍ കരുത്തരാണ്. പഞ്ചാബിനെതിരെ തിളങ്ങിയ രാഹുല്‍ ത്രിപാഠിയുടെയും പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിന്റെയും പ്രകടനം മധ്യനിരയില്‍ നിര്‍ണായകമായേക്കാം. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയാല്‍ ബാറ്റിംഗില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ മികവിലേക്കുയരാത്തത് ടീമിന് വെല്ലുവിളിയാണ്. വൈകിട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts