വനിതാ പ്രീമിയര്‍ ലീഗ്; ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം

മുംബൈ : വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരുവരും ജയത്തില്‍ കുറഞ്ഞെതൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം.

ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് മുംബൈയോട് 143 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ യുപിയോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ താളമില്ലായ്മയും മധ്യനിരയുടെ മെല്ലേപ്പോക്കുമാണ് ഗുജറാത്തിന് തിരിച്ചടിയാകുന്നത്. യുപിക്കെതിരായ മത്സരത്തില്‍ 5 വിക്കറ്റ് നേടിയ കിം ഗാര്‍ത്താണ് ഗുജറാത്തിന്റെ ബൗളിങ്ങ് തുറുപ്പുചീട്ട്. അതേസമയം എതിരാളികളെ വിക്കറ്റില്‍ കുരുക്കാനാകുന്നില്ല എന്നതാണ് ബാംഗ്ലൂരിന്റെ തലവേദന.

  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം

രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ടീമിന് നേടാനായത്. ബാറ്റിങ്ങില്‍ മന്ഥാനയും ഹീഥര്‍ നൈറ്റും സ്ഥിരത കാണിക്കുന്നുണ്ടെങ്കിലും എതിരാളികളെ പിടിച്ചുക്കെട്ടാന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് 60 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ 9 വിക്ക്റ്റിനാണ് മുംബൈ ബാംഗ്ലൂരുവിനെ തകര്‍ത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us