ബെംഗളൂരു : ഇന്നും നാളെയുമായി നടക്കുന്ന സത്സംഗം നയിക്കാൻ, മാതാ അമൃതാനന്ദമയി ഉള്ളാള ഉപനഗര ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലുള്ള മഠത്തിലെത്തി. ബ്രഹ്മസ്ഥാന വാർഷിക ഉൽസവത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്നും നാളെയുമായി രാവലെ 7.30ന് രാഹുദോഷ, ശനിദോഷ നിവാരണ പൂജകൾ നടക്കും.
തുടർന്ന് 10.30 മുതൽ അമ്മയുടെ ഭജന, സത്സംഗം, ധ്യാന, ദർശനവും നടക്കും. സത്സംഗ വേദിയുടെ കവാടത്തിൽ തന്നെ സൗജന്യ ദർശനത്തിനായുള്ള ടോക്കൺ രാവിലെ 6.30 മുതൽ 11 വരെ ലഭിക്കും. ചെറിയ കുട്ടികൾക്കും ടോക്കൺ എടുക്കേണ്ടതുണ്ട്. ഉദയാസ്തമന പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം, നവഗ്രഹ ഹോമം, ദേവി പൂജ എന്നിവയും ഉണ്ടായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.