നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ലൈംഗിക ആരോപണ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു.

നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

യുട്യൂബ് ചാനലില്‍ ടോക്‌ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts