“കെ.എസ്.ആര്‍.ടി.സി ശരിയായി”;ഇനി പെന്‍ഷന്‍ പ്രതിസന്ധി കെ.എസ്.ഇ.ബിയിലേക്ക്.

തിരുവനന്തപുരം: കെഎസ്ആ‍ർടിസിക്ക് പിന്നാലെ കെഎസ്ഇബിയും പെൻഷൻ പ്രതിസന്ധിയിലേക്ക്. പെൻഷൻ കൊടുക്കാൻ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം  അഞ്ച് വർഷമായി കെഎസ്ഇബി അടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയർമാൻ ജീവനക്കാരുടെ സംഘടനകൾക്ക് കത്തയച്ചു.

ഇതുവരെ പെൻഷൻ മുടങ്ങിയിട്ടില്ലെങ്കിലും ഇങ്ങനെ പോയാൽ പെൻഷൻകാർക്ക് ഷോക്കടിക്കാനാണ് സാധ്യത. നിലവിലെ നഷ്ടം 1500 കോടി രൂപയാണ്. മാസ്റ്റർ പെൻഷൻ ആന്റ് ഗ്രാറ്റീവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതം പോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നാണ് ചെയർമാൻ എൻഎസ്പിള്ളയുടെ കത്ത് വ്യക്തമാക്കുന്നത്.

  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

2013 ഒക്ടോബറിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അന്നത്തെ കണക്കനുസരിച്ച് പെൻഷന് വേണ്ടത് 12,500 കോടിരൂപ. ഇതിൽ 8000 കോടി കെഎസ്ഇബിയും 4500  കോടി സർക്കാറും നൽകണമെന്നായിരുന്നു കരാർ. ഒരു വർഷം മാത്രം പെൻഷന് വേണ്ടത് ശരാശരി 1200 കോടി.

നഷ്ടം നികത്താൻ നിരക്ക് കൂട്ടണമെന്ന കെഎസ്ഇബി നിർദ്ദേശം കമ്മീഷൻ അംഗീകരിച്ചിട്ടില്ല. ദിവസേനയുള്ള വരുമാനത്തിൽ നിന്നാണിപ്പോൾ പെൻഷൻ നൽകുന്നത്. അങ്ങനെ പാടില്ലെന്നാണ് റഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
[masterslider id="10"]

Related posts

Click Here to Follow Us