കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പൂക്കള മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കേരള  സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 4 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30  ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.

മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം.

ഒന്നാം സമ്മാനം 10000 രൂപയും ഒ കെ എം രാജീവ്‌ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 3000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക്  1500 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.  മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബർ 1  ന് മുന്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ് .
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട്  സി പി രാധാകൃഷ്‌ണൻ   അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് സുധീഷ് പി കെ,  ജനറല്‍ സെക്രട്ടറി റജികുമാര്‍ ,ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ്റ് സെക്രട്ടറി വിനേഷ് കെ, കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ്  തുടങ്ങിയവര്‍ സംബന്ധിച്ചു.

  നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

രജിസ്ട്രേഷന് ബന്ധപ്പെടുക 9845222688, 9845015527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us