ബെംഗളൂരു ∙ ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരത്തിൽ 100 ട്രാഫിക് സിഗ്‌നലുകൾ കൂടി ‘സ്മാർട്’ ആക്കുന്നു. 20 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സ്മാർട് സിഗ്‌നൽ സംവിധാനം വിജയകരമായ സാഹചര്യത്തിലാണിത്. എതിർവശത്ത് നിന്നു വാഹനങ്ങളില്ലാത്തപ്പോഴും സിഗ്‌നൽ മാറാൻ വേണ്ടി കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവാക്കാം എന്നതാണ് സ്മാർട് സിഗ്‌നലുകളുടെ മെച്ചം. വാഹനങ്ങൾ വരുന്നില്ലെങ്കിൽ ഉടൻ തന്നെ ചുവപ്പു സിഗ്‌നൽ മാറി പച്ച തെളിയും. സിഗ്‌നൽ ലൈറ്റിനു താഴെ സ്ഥാപിക്കുന്ന ക്യാമറയും ഡിറ്റക്ടറും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. വാഹന ഗതാഗതം കുറയുന്ന രാത്രിസമയങ്ങളിലാണു സ്മാർട് സിഗ്‌നലുകൾ ഏറെ ഫലപ്രദമാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
ബെംഗളൂരു: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും... -
പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
ബെംഗളൂരു: സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെൺകുട്ടിയുടെ പിതാവും ക്വട്ടേഷൻ... -
ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: ഒരാഴ്ച മുമ്പ് പത്തുപേരുടെ ജീവനെടുത്ത കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു...
