രാകേഷ് ജുൻജുൻവാല അന്തരിച്ചു

ന്യൂഡൽഹി: ഇൻഡ്യൻ ഓഹരി നിക്ഷേപകരിലെ അതികായകനും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

62 വയസായിരുന്നു. പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ഈ മാസം ആരംഭിച്ച ആകാശ എയർ വിമാനക്കമ്പനിയുടെ ഉടമ കൂടിയായിരുന്നു ഇദ്ദേഹം. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഐഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്‌സിന്റെ സിഐഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us