ആകാശ എയര്‍; ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു

മുംബൈ : ഓഹരിവിപണിയിലെ പ്രമുഖ നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയറിന്‍റെ’ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര.
ഞായറാഴ്ച രാവിലെ 10.05 ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.25ന് വിമാനം അഹമ്മദാബാദിൽ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് റൂട്ടുകളിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.കുറഞ്ഞ ചെലവിൽ വിമാനയാത്ര നൽകുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മറ്റ് കമ്പനികളേക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ ടിക്കറ്റുകൾ നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts