വെള്ളിയാഴ്ച്ച വരെ മഴ തീവ്രമായി തുടരും

തിരുവനന്തപുരം : അതിശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനം അതി ജാഗ്രതയിൽ. വെള്ളിയാഴ്ച വരെ മഴ അതിതീവ്രമായി തുടരാൻ സാധ്യതയുള്ളതിനാൽ ജില്ലകൾക്ക് റെഡ് അലർട്ട് നൽകി. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മുൻവർഷങ്ങളിലെപ്പോലെ മിന്നൽ പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞായറാഴ്ച മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തമായത്.  ചൊവ്വാഴ്ചവരെ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിതീവ്രമഴ പ്രതീക്ഷിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്ക് തീവ്രമഴ വ്യാപിക്കും.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിയിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാലുദിവസം ഇത്തരത്തിൽ മഴ പെയ്താൽ അത് പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂർ ജില്ലകളിൽ വിന്യസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
[masterslider id="10"]

Related posts

Click Here to Follow Us