ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലിൽ

ഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. വെള്ളിയാഴ്ച നടന്ന ആദ്യ യോഗ്യത മത്സരത്തിൽ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍.
89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 93.07 മീറ്റര്‍ എറിഞ്ഞു മുന്നിൽ നിൽക്കുന്നു. രണ്ടാമത് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ചാണ് (90.88 മീറ്റര്‍) . ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാമതുണ്ട്.
ലോംഗ് ജംപിലൂടെ അഞ്ജു ബോബി ജോര്‍ജ് 2003ല്‍ നേടിയ വെങ്കലമാണ് നിലവില്‍ ഇന്ത്യയുടെ ഏക മെഡല്‍. 2017ല്‍ നീരജിനു തന്റെ ആദ്യ വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. യോഗ്യത നേടുവാന്‍ എറിയേണ്ടിരുന്ന ദൂരം 83 മീറ്ററായിരുന്നു. നീരജിന് മികച്ചദൂരം കണ്ടെത്താനായാല്‍ മെഡല്‍ പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ കണക്കുകൂട്ടൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts