വ്യാജ ബോംബ് ഭീഷണി, പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തന്ത്രം

ബെംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി ഇ മെയില്‍ അയച്ച വിദ്യാര്‍ഥിയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അറസ്റ്റിൽ ആയത്.

നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്മണ്‍ നിമ്പര്‍ഗി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ആര്‍ നഗറിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതര്‍ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്

  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളില്‍ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട് . ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂള്‍ ഒഴിപ്പിക്കുകയും സ്‌കൂള്‍ പരിസരത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഗതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇന്നലെ സ്‌കൂളില്‍ സാധാരണ ക്ലാസുകള്‍ പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;
[masterslider id="10"]

Related posts

Click Here to Follow Us