അഴിമതി വിരുദ്ധ ബ്യൂറോയെ വിമർശിച്ചു, ഹൈക്കോടതി ജഡ്ജിയ്ക്ക് ഭീഷണി

ബെംഗളൂരു: കര്‍ണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി എച്ച്‌ പി സന്ദേഷിന് സ്ഥലമാറ്റ ഭീഷണി. ബെംഗ്ലൂരു കളക്ടര്‍ ഓഫീസിലെ കൈക്കൂലി കേസില്‍ ആരോപണവിധേയരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ജൂനിയര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതത് വിമര്‍ശിച്ചതിനാണ് ജഡ്ജിയ്ക്ക് സ്ഥലമാറ്റ ഭീഷണി നേരിട്ടത്.

കര്‍ണാടകയിലെ മുന്‍നിര റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനോട് ജില്ലാ കളക്ടറായിരുന്ന ജെ മ‍ഞ്ജുനാഥ് 15 ലക്ഷം ആവശ്യപ്പെട്ടതായിരുന്നു പരാതി. അഞ്ചു ലക്ഷം രൂപ കൈക്കൂലിയായി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ വഴി കൈപ്പറ്റിയെന്നും പരാതി ഉയര്‍ന്നിരുന്നു. ജില്ലാ കളക്ടറെ ചോദ്യം ചെയ്തെങ്കിലും ഡെപ്യൂട്ടി തഹസീല്‍ദാറുള്‍പ്പടെ രണ്ട് ജൂനിയര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നത്.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കളക്ടറെ എസിബി സംരക്ഷിക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ചോദിച്ചിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ തന്നെ കൈക്കൂലിയുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. 2016 മുതല്‍ എസിബി ആന്വേഷിച്ച കേസുകളുടെ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മറ്റൊരു ഹൈക്കോടതി ജഡ്ജി വഴി ജസ്റ്റിസ് എച്ച്‌ പി സന്ദേഷിന് സ്ഥലംമാറ്റ ഭീഷണിയെത്തിയത്. പരോക്ഷമായാണ് ഭീഷണിയെത്തിയതെങ്കിലും ഉന്നതങ്ങളില്‍ നിന്നാണ് സന്ദേശമെന്ന് ജസ്റ്റിസ് എച്ച്‌ പി സന്ദേഷ് കോടതിയില്‍ പറഞ്ഞു.

കളക്ടര്‍ക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്ന് അറസ്റ്റിലായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മഹേഷ്, അസിസ്റ്റന്‍റ് ചേതന്‍ കുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശിശുസംരക്ഷണ പദ്ധതിയുടെ ഡയറക്ടറായി മഞ്ജുനാഥിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. എന്നാല്‍ കളക്ടര്‍ക്ക് എതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാനോ നടപടിയെടുക്കാനെ അഴിമതി വിരുദ്ധ ബ്യൂറോ തയ്യാറായില്ല. എസിബിയെ വിമര്‍ശിച്ച മറ്റൊരു ജഡ്ജിയെ മുന്‍പ് സ്ഥലം മാറ്റിയിട്ടുള്ളത് ചൂണ്ടികാട്ടികൊണ്ട് സ്ഥലംമാറ്റ ഭീഷണി കോടതി രേഖകളില്‍ ജസ്റ്റിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്

ഭയമില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്രം സംരക്ഷിക്കാന്‍ ന്യായാധിപപദവി പകരമായി നല്‍കാമെന്നും ജസ്റ്റിസ് സന്ദേഷ് രേഖയില്‍ വ്യക്തമാക്കി . സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വസതികളില്‍ ഇടയ്ക്കിടെ നടക്കുന്ന റെയ്ഡുകളില്‍ കാറും, സ്വര്‍ണ്ണവും അടക്കം ലക്ഷങ്ങളാണ് കണ്ടെടുക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇതിന്‍റെ കൃത്യമായ കണക്കുകള്‍ അഴിമതി വിരുദ്ധ ബ്യൂറോ വ്യക്തമാക്കാറില്ല. അഴിമതി വിരുദ്ധ ബ്യൂറോ തന്നെ അഴിമതിക്ക് കുടപിടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഇത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിക്ക് പോലും സ്ഥലമാറ്റ ഭീഷണി നേരിടേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us