സർവകലാശാല ജംഗ്ഷനിൽ പാലം നിർമ്മാണം ഇഴയുന്നു, മൈസൂരു റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം 

ബെംഗളൂരു: ബെംഗളൂരു സർവകലാശാല ജംക്‌ഷനിലെ മഴവെള്ളക്കനാലിനു മുകളിലെ പാലത്തിന്റെ നിർമാണം ഇഴയുന്നതിനാൽ മൈസൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജ്ഞാനഭാരതി ക്യാമ്പിൽ നിന്ന് മൈസൂർ റോഡിലേക്ക് പ്രവേശിക്കുന്നയിടത്താണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്.

60 വർഷത്തിലേറെ പഴക്കമുള്ള പാലം പൊളിച്ചുപണിയാൻ 6 മാസം മുമ്പ് ബിബിഎംപി നടപടി ആരംഭിച്ചെങ്കിലും ഇടക്കാലത്തു പ്രവൃത്തി നിലച്ചു. 6 വരി പാതയിൽ പാലത്തിന്റെ വീതിയില്ലാത്ത ഇവിടെ 2 വരിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശക്തമായ മഴയിൽ കനാൽ നിറഞ്ഞൊഴുകി വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്. വെള്ളം കുത്തിയൊലിച്ചു മെട്രോ തൂണുകൾക്കടിയിൽ നിന്ന് മണ്ണൊലിച്ച് പോയതോടെ പാലം അടിയന്തരമായി പുതുക്കിപണിയാൻ ബിഎംആർസി ബിബിഎംപിക്ക് നിർദ്ദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts