വാടകയ്ക്ക് വീടെടുത്തു, വീട്ട് സാധനങ്ങൾ കട കുത്തിത്തുറന്ന് മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

തൃശൂർ: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് സോപ്പ് മുതൽ കിടക്ക വരെ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് പ്രതികൾ മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു വീട്ടിലേക്ക് വേണ്ട എല്ലാം എടുത്തത്തിനു പുറമെ മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും കള്ളന്മാർ കൊണ്ടുപോയി.

  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു

ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിയത്. കട ഉടമയുടെ വീട് തൊട്ടടുത്തുതന്നെ ആയിരുന്നെങ്കിലും മോഷണം പുലർച്ചെ ആയതിനാൽ മോഷണ വിവരം ഉടമ അറിഞ്ഞില്ല. രാവിലെ മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയാണ് കള്ളന്മാരെ തിരിച്ചറിഞ്ഞത്. മോഷണം സ്ഥിരം തൊഴിലാക്കിയവരാണ് മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts

Click Here to Follow Us