ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നാളെ, വേദിയിൽ ഫാസ്റ്റസ്റ്റ്  ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ ഷോയുടെ ലോഞ്ചിങ്ങും 

നാളെ വൈകുന്നേരം 7 മണിക്ക് ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

മത്സരാർത്ഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ഗെയിം തന്ത്രങ്ങൾ, യഥാർത്ഥ വ്യക്തിത്വങ്ങൾ, ടാസ്ക്കുകളിൽ കഴിവുകൾ എന്നിവ പ്രകടിപ്പിച്ച 100 ദിവസങ്ങൾ ആണ് ബിഗ് ബോസിൽ കഴിഞ്ഞു പോയത്.  പ്രേക്ഷകർ നൽകിയ വോട്ടുകളുടെ എണ്ണമനുസരിച്ച് വിജയിയെ നാളെ തിരഞ്ഞെടുക്കും.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

ബിഗ് ബോസ് ഹൗസിൽ എത്തിയ 20 മത്സരാർത്ഥികളിൽ ആറ് പേർ വിവിധ ഘട്ടങ്ങളിലായി പ്രേക്ഷകർ നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ  ഫൈനലിൽ എത്തി. ധന്യ മേരി വർഗീസ്, സൂരജ്, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, ദിൽഷ പ്രസന്നൻ, റിയാസ് സലിം എന്നിവരാണ് ഫൈനലിസ്റ്റുകൾ.

ജൂലൈ 4 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30-ന് സംപ്രേക്ഷണം ചെയ്യുന്ന ഫാമിലി ക്വിസ് റിയാലിറ്റി ഷോ ‘ഫാസ്റ്റസ്റ്റ്  ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ’-ഷോയുടെ ലോഞ്ചും ബിഗ് ബോസ് ഫിനാലെ വേദിയിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us