ഫിനാലെയ്ക്ക് ഇനി 3 നാൾ, പടി ഇറങ്ങിയവർ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്

ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി 3 നാൾ മാത്രം ബാക്കി നിൽക്കെ മുൻപ് വീട്ടിൽ നിന്നും പുറത്ത് പോയവർ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോയിൽ റോബിനും ജാസ്മിനും ഉൾപ്പെടെയുള്ളവർക്ക് ഗംഭീര റീഎൻട്രിയാണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്.

ഈ സീസണിൽ ഇരുപതോളം മത്സരാർത്ഥികൾ ബിഗ് ബോസിലേക്ക് പ്രവേശിച്ചിരുന്നു. അതിൽ ആറ് പേർ ശേഷിക്കവേ ബാക്കിയുള്ളവരെല്ലാം പുറത്തേക്ക് പോയി. വിജയസാധ്യത ഉണ്ടായിരുന്നവർ വരെ അക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് ശ്രദ്ധേയമായിരുന്നു. അവരൊക്കെ തിരിച്ചകത്തേക്ക് വരുന്നത് പ്രേക്ഷകരും കാണാൻ കാത്തിരുന്ന നിമിഷമാണ്. അങ്ങനെ മുൻപ് വീട്ടിലേക്ക് വന്നത് പോലെ നാലഞ്ച് പേരെ ഒന്നിച്ച് പാട്ടൊക്കെ വെച്ച് അകത്തേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് മാസ്സ് എൻട്രി ആയി എത്തിയത് ഡോ. റോബിൻ രാധാകൃഷ്ണനും ജാസ്മിനും ആണ്. ഷോയിൽ നിന്നും ശത്രുക്കളായി പിരിഞ്ഞവർ തിരിച്ചെത്തിയത് സുഹൃത്തുക്കളാണ്.

  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം
  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ സാധിച്ചതിന്റെ ആകാംക്ഷയിലാണ് ബാക്കിയുള്ള ആറ് പേരും. എല്ലാവരെയും കെട്ടിപ്പിടിച്ചും കരഞ്ഞും സന്തോഷം പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us