ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ബെംഗളൂരു, ജൂലൈ 19: നഗരത്തിൽ ബെസ്കോമിന്റെയും (BESCOM) കെപിടിസിഎല്ലിന്റെയും (KPTCL) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായർ, തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കേണ്ടതുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ബെസ്കോം അറിയിപ്പിൽ വ്യക്തമാക്കുന്നു. വിവിധ പ്രദേശങ്ങളിലെ സമയക്രമം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സൂര്യ സിറ്റി ഫേസ്-1, മരസൂർ, നാഗനായകനഹള്ളി, ഇഗ്ഗലൂർ, സർജാപൂർ, ഇട്ടഗനൂർ, കാഡ അഗ്രഹാര, സോംപുര ഗേറ്റ്, ബി. ഹൊസഹള്ളി, ദസനപൂർ, കാംബ്ലിപുര, ഹരോഹള്ളി,…

Read More

ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ബെംഗളൂരു: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ പോരാടാനിരിക്കെ, വരാനിരിക്കുന്ന ഞായറാഴ്ചയെ വരവേൽക്കാൻ ഉറക്കമില്ലാത്ത രാത്രിയുമായി ബെംഗളൂരു നഗരം. നഗരത്തിലെ ഫുട്ബോൾ പ്രേമികൾ വലിയ വാച്ച് പാർട്ടികളും ഭാഗ്യ പരീക്ഷണങ്ങളുമായി കളി കാണാൻ ഒരുങ്ങിക്കഴിഞ്ഞു. ആരാധകരുടെ ആവേശം കണക്കിലെടുത്ത് മത്സരദിവസം നഗരത്തിലെ പബ്ബുകൾ, ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് പുലർച്ചെ 3.30 വരെ തുറന്നുപ്രവർത്തിക്കാൻ കർണാടക സർക്കാർ പ്രത്യേക അനുമതി നൽകി. 90 മിനിറ്റിലൊതുങ്ങുന്ന വെറുമൊരു ഫുട്ബോൾ മത്സരത്തിനപ്പുറം വലിയൊരു ആഘോഷമാക്കാനാണ് ആരാധകരുടെ തയ്യാറെടുപ്പ്. ലേറ്റ് നൈറ്റ് മാച്ചുകൾ ഒന്നുപോലും നഷ്ടപ്പെടുത്താറില്ലെന്ന് ബെംഗളൂരുവിലെ…

Read More

ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നു. നഗരത്തിലെ പല പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയാണ് രേഖപ്പെടുത്തിയത്. രാജാജിനഗർ, മല്ലേശ്വരം, മജസ്റ്റിക്, യശ്വന്ത്പൂർ, വസന്തനഗർ, മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, കെ.ആർ. മാർക്കറ്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം കാലവർഷം ശക്തമായി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കടുത്ത യാത്രാക്ലേശമാണ് നേരിടുന്നത്. അതേസമയം, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)…

Read More

‘ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി’ ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങളിലെയും മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന വിഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ “ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി” (Threads of Humanity) ഫണ്ട്റൈസിംഗ് ഗാല ജൂൺ 27-ന് ബെംഗളൂരുവിലെ കോരമംഗലയിൽ സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ആർക്കിടെക്റ്റ് അലെക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി വിഷൻ ഇന്ത്യയുടെ സി.ഇ.ഒ ജോബി വർഗീസ് നയിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ, വ്യവസായികൾ, ജീവകാരുണ്യ പ്രവർത്തകർ,…

Read More

ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ബെംഗളൂരു : ബംഗളൂരുവിലെ ബാനസവാടിയിൽ രണ്ട് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും കുടുംബസുഹൃത്തും പരസ്പരവിരുദ്ധമായ മൊഴികളും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചതോടെയാണ് മരണം വിവാദമായത്. ബാനസവാടി ഇന്ദിരാ സ്ട്രീറ്റിൽ താമസിക്കുന്ന ജെയ്‌സൺ ആന്റണി-റോസ്‌ലിൻ ദമ്പതികളുടെ മകൾ കാർലെറ്റ് ഡെയ്‌സി (2) ആണ് മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് മാതാപിതാക്കൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ദമ്പതികളുടെ…

Read More

മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം ഈ പുരസ്കാരം കാർത്തിക് ആര്യനുമായി പങ്കിട്ടാണ് മമ്മൂട്ടിക്ക് ലഭിച്ചത്. മികച്ച മലയാള ചിത്രമായി “ഫെമിനിച്ചി ഫാത്തിമ” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച സിനിമകളെയും കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചുകൊണ്ടാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മമ്മൂട്ടിയുടെ ദേശീയ പുരസ്കാര നേട്ടം മലയാള സിനിമയ്ക്ക് വീണ്ടും അഭിമാന നിമിഷമായി.…

Read More

ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ബെംഗളൂരു: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മുഴുകിയിരിക്കുന്ന കായികപ്രേമികൾക്ക് ആശ്വാസമായി ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പോലീസ് നീട്ടി നൽകി. ലോകകപ്പിലെ ലൂസേഴ്സ് ഫൈനലും (മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം) ഫൈനൽ പോരാട്ടവും പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ബെംഗളൂരു സിറ്റി പോലീസിന്റെ ഈ നടപടി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ ഭക്ഷണം വിളമ്പുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പുതുക്കിയ ഉത്തരവിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം, ജൂലൈ 19-ന് പുലർച്ചെ ഇന്ത്യൻ സമയം 2.30-ന്…

Read More

പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകൾക്കുള്ളിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോൺ സ്പീക്കറിലിട്ട് പാട്ട് കേൾക്കുന്നവർക്കും വീഡിയോ കാണുന്നവർക്കും ഇനി കനത്ത തിരിച്ചടി. ഇത്തരക്കാരിൽ നിന്നും ഈടാക്കുന്ന പിഴത്തുക 500 രൂപയിൽ നിന്നും അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. പുതുക്കിയ നിയമപ്രകാരം ഇനി മുതൽ 2,500 രൂപ വരെ പിഴ നൽകേണ്ടി വരും. 2026-ലെ ജൻ വിശ്വാസ് ഭേദഗതി നിയമത്തിലൂടെ, മെട്രോ റെയിൽവേ (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ടിൽ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് ജൂൺ 19 മുതൽ പുതിയ പിഴത്തുക നിലവിൽ വന്നത്.   ബെംഗളൂരു മെട്രോയ്ക്ക്…

Read More

എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയെ (85) ഗുരുതരാവസ്ഥയിൽ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ചയാണ് അവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചത്. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അവരുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ചികിത്സയോട് അവർ വേണ്ടത്ര പ്രതികരിക്കാത്തത് ദേവഗൗഡ കുടുംബാംഗങ്ങളിലും പാർട്ടി പ്രവർത്തകരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ രാത്രി വൈകുന്നത് വരെ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിൽത്തന്നെ…

Read More

അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ ‘റെഡ് സിഗ്നൽ’ നൽകിയതെന്ത്?

തിരുവനന്തപുരം: ബെംഗളൂരു–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. അടുത്തയാഴ്ച മുതൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കും. നിലവിൽ 8 കോച്ചുകളുമായി ഓടുന്ന ട്രെയിൻ പിൻവലിച്ചാണ് കൂടുതൽ കോച്ചുകളുള്ള പുതിയ റാക്ക് അനുവദിച്ചിരിക്കുന്നത്. ഓണാവധിക്ക് നാട്ടിലേക്കും തിരിച്ചു യാത്രാക്ലേശം അനുഭവിക്കുന്ന മലയാളി യാത്രക്കാർക്ക് റെയിൽവേയുടെ ഈ തീരുമാനം വലിയ ആശ്വാസമാകും. കോച്ചുകളുടെ എണ്ണം വർധിക്കുന്നതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്നും 1128 ആയി ഉയരും. നിലവിൽ ഓഗസ്റ്റ് 21, 22…

Read More