ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ബെംഗളൂരു: നാടകീയ നീക്കങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊറാട്ടി രാജിവച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് നീക്കമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ താൽക്കാലിക സ്പീക്കറായി നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. വഴങ്ങിയത് ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ കൗൺസിൽ അംഗമായി ഗായത്രി ശാന്തെഗൗഡ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി പ്രസിഡന്റ്…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും (കെ.ഐ.എ) കോഴിക്കോടിനെയും ബന്ധിപ്പിച്ച് കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ഓഗസ്റ്റ് 15 മുതൽ ഫ്ലൈബസ് സർവീസ് ആരംഭിക്കുന്നു. ഈ റൂട്ടിൽ പ്രതിദിനം രണ്ട് ബസുകളാണ് സർവീസ് നടത്തുക. യെലഹങ്ക, ഹെബ്ബാൾ, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പ, പൊന്നംപേട്ട, കുട്ട, മാനന്തവാടി, കൽപ്പറ്റ വഴിയാണ് ബസുകൾ കടന്നുപോകുന്നത്. ആദ്യ സർവീസ് രാത്രി 10.45-ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും. രണ്ടാമത്തെ ബസ് പുലർച്ചെ 4.15-ന് പുറപ്പെട്ട് വൈകുന്നേരം…

Read More

പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാലാ ക്യാമ്പസിനുള്ളിൽ വെച്ച് ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി എച്ച്.എം. മാനസ (23) മരിച്ചു. വിഷ്വൽ ആർട്സ് ഒന്നാം വർഷ എം.എ വിദ്യാർത്ഥിനിയും സർവകലാശാലാ ഹോസ്റ്റൽ അന്തേവാസിയുമായ മാനസ മൈസൂരു നഞ്ചൻഗൂട് സ്വദേശിയാണ്. ജൂലൈ 30-ന് ഉച്ചയ്ക്ക് 2.15-ഓടെ വിഷ്വൽ ആർട്സ് ഡിപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡ് മുറിച്ചു കടക്കവേ, നഗരഭാവിയും സർക്കിൾ ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ മാനസയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാനസയെ നഗരഭാവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ സയ്യിദ്…

Read More

മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അനേക്കൽ താലൂക്കിലെ ബന്ദപൂരിന് സമീപമുള്ള സിപാനി അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് സുരക്ഷാ ജീവനക്കാർക്കും വാഹനങ്ങൾക്കും നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഐടി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ അനുരാഗ് തിവാരി (40) ആണ് സൂര്യനഗർ പോലീസിന്റെ പിടിയിലായത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനുരാഗ് തിവാരി കഴിഞ്ഞ എട്ട് മാസമായി സിപാനി അപ്പാർട്ട്‌മെന്റിലെ ബ്ലിസ്-1 സെക്ഷനിലെ B304 ഫ്ലാറ്റിലാണ് താമസിച്ച് വരുന്നത്. ബുധനാഴ്ച രാത്രി അമിതമായി മദ്യപിച്ച ഇയാൾ ഫ്ലാറ്റിനുള്ളിൽ ഫോണിൽ സംസാരിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തിരുന്നു.…

Read More

നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകളിൽ നാളെ (ഓഗസ്റ്റ് 7, വെള്ളിയാഴ്ച) രാത്രി സമയങ്ങളിൽ കാര്യമായ മാറ്റം വരുത്തിയതായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. പുതിയ സിആർആർസി (CRRC) ട്രെയിനുകൾ സർവീസിന്റെ ഭാഗമാക്കുന്നതിന്റെയും, മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (CMRS) നേതൃത്വത്തിൽ നടക്കുന്ന സുപ്രധാന പരിശോധനകളുടെയും പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം. വെള്ളിയാഴ്ച രാത്രി 10:30 മുതൽ സർവീസ് അവസാനിക്കുന്നത് വരെ യശ്വന്ത്പൂർ മുതൽ മാധവരം (മഡവര) വരെയുള്ള അപ് ലൈനിൽ 20 മിനിറ്റ് ഇടവേളകളിലായിരിക്കും ട്രെയിനുകൾ സർവീസ്…

Read More

‘വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും’; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭാ വികാസത്തിന് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഭീഷണിപ്പെടുത്തുന്ന കോൺഗ്രസ് എം.എൽ.എമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടിക്ക് അതീതമായി ആരുമില്ലെന്നും, ആരെങ്കിലും രാജി സമർപ്പിച്ചാൽ അത് മിനിറ്റുകൾക്കകം സ്വീകരിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം രാജികൾ സ്വാഭാവികമാണെന്നും ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ശിവകുമാർ വ്യക്തമാക്കി. എം.എൽ.എമാർക്ക് തങ്ങളുടെ ഭാവിയിലും പാർട്ടിയിലും വിശ്വാസമുണ്ടെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം. മുൻപ് ധരം സിംഗിന്റെയും സിദ്ധരാമയ്യയുടെയും ഭരണകാലത്ത് തനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും, എന്നുവെച്ച് രാജി വെച്ച്…

Read More

ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!’; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

ബെംഗളൂരു: ജോലിയിൽ നിന്ന് അവധിയെടുക്കുന്ന ദിവസം വീട്ടുജോലികൾ തീർക്കാനോ, യാത്രകൾ പോകാനോ, സുഹൃത്തുക്കളെ കാണാനോ വിനിയോഗിച്ചില്ലെങ്കിൽ ആ അവധി പാഴായിപ്പോയി എന്ന് കരുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, മനസ്സും ശരീരവും തളർന്നിരിക്കുമ്പോൾ ഒന്നുമേ ചെയ്യാതെ മുറിക്കുള്ളിൽ വിശ്രമിക്കുന്നത് ഒട്ടും തെറ്റല്ലെന്ന് വാദിച്ച് ശ്രദ്ധ നേടുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവതി. തന്യ അറോറ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മാനസികാരോഗ്യത്തിന് വിശ്രമം എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. ലീവെടുത്ത് ദിവസം മുഴുവൻ കട്ടിലിൽ കിടന്ന് മേൽക്കൂരയിലേക്ക് നോക്കി സമയം കളയുന്നത് ഒരു നഷ്ടമല്ലെന്നും, മാനസികമായി…

Read More

പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

ബെംഗളൂരു: പീന്യ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കരിഹോബനഹള്ളിയിൽ ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന കഞ്ചാവ് ഗുണ്ടകളുടെ അക്രമങ്ങളിൽ ഭയന്നാണ് പ്രദേശവാസികൾ കഴിയുന്നത്. ഗനി, നഞ്ചുണ്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ച ശേഷം പ്രദേശത്ത് വാഹനങ്ങളിൽ അമിത വേഗതയിൽ പാഞ്ഞെത്തി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും ശല്യം ചെയ്യുന്നതും. കഴിഞ്ഞ മൂന്നാം തീയതി രാത്രിയിൽ ഈ സംഘത്തിന്റെ ഗുണ്ടായിസത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. പ്രകോപിതരായ പ്രതികൾ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കല്ലെറിയുകയും…

Read More

സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ ‘ഫ്രീഡം ഹബ്ബ’: പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ബെംഗളൂരു: ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ ബെംഗളൂരു വിധാൻ സൗധയിൽ വൻ ജനകീയ ആഘോഷം സംഘടിപ്പിക്കുന്നു. ‘ഫ്രീഡം ഹബ്ബ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷപരിപാടി അന്നേദിവസം മുഴുവൻ നീണ്ടുനിൽക്കും. പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാൻ സൗധയുടെ മുൻഭാഗത്ത് വച്ചാണ് ഈ വിപുലമായ പരിപാടി അരങ്ങേറുന്നത്. ദേശഭക്തിയും സാംസ്കാരിക കൂട്ടായ്മയും ഒന്നിക്കുന്ന ഒരു ജനകീയോത്സവമായിട്ടാണ് സർക്കാർ ഈ ആഘോഷത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ…

Read More

ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

ബെംഗളൂരു: ബെംഗളൂരു റിയൽ എസ്റ്റേറ്റ് മേഖലയിൽ വിവിധ പദ്ധതികൾക്കുള്ള ഔദ്യോഗിക അനുമതികൾ ലഭിക്കുന്നത് അനിശ്ചിതമായി നീളുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ക്ലിയറൻസുകൾ വൈകുന്നതോടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാകാതെയും നിലവിലുള്ളവ പൂർത്തിയാക്കാനാകാതെയും നിർമ്മാതാക്കൾ പ്രതിസന്ധിയിലാണ്. സമയബന്ധിതമായി അനുമതികൾ ലഭിക്കേണ്ടത് നിർണായകമായ വിപണിയിൽ നിലവിലെ സാഹചര്യം വലിയ ആശങ്ക പരത്തുന്നുണ്ട്. അനിശ്ചിതത്വത്തിലായി പദ്ധതികൾ ചില പ്രൊമോട്ടർമാരെ മാത്രമല്ല, വിപണിയെ ആകമാനം ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. രണ്ടു മാസത്തിലേറെയായി തുടരുന്ന ഈ സ്തംഭനാവസ്ഥ പദ്ധതികളുടെ സമയക്രമം തെറ്റിക്കുകയും നിർമ്മാണ പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ…

Read More