നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

ബെംഗളൂരു: സംസ്ഥാനത്ത് 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ എച്ച്1എൻ1 വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് രക്ഷിതാക്കളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി യു.ടി. ഖാദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളിൽ വലിയ വർദ്ധനവില്ലെങ്കിലും ബെംഗളൂരു നഗരത്തിൽ നേരിയ തോതിൽ രോഗബാധ ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ ഇടയ്ക്കിടെയുള്ള പനി, വിറയൽ, പേശി വേദന, കടുത്ത ക്ഷീണം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു കാരണവശാലും…

Read More

ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

ബെംഗളൂരു: തലസ്ഥാന നഗരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ഫുട്പാത്തുകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. ഫുട്പാത്ത് ലംഘനത്തിന് ഈടാക്കുന്ന പിഴത്തുക നിലവിലുള്ള 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്താൻ ഗതാഗത വകുപ്പ് സംസ്ഥാന സർക്കാരിന് നിർദ്ദേശം സമർപ്പിച്ചു. നഗരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഇരുചക്ര വാഹനയാത്രികർ വ്യാപകമായി ഫുട്പാത്തുകളിലൂടെ വാഹനം കയറ്റിപ്പോകുന്നത് പതിവാണ്. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുകയും അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പിഴത്തുക 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ…

Read More

ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു മഡിവാല അണ്ടർപാസിന് സമീപം മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവിനെ ഗുണ്ടാസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. മംഗമ്മനപാളയ സ്വദേശിയായ സുഹേൽ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ പ്രധാന റോഡിൽ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ക്രൂരമായ ആക്രമണം. കഴിഞ്ഞ ജനുവരി 13-ന് ബന്ദേപാളയയിൽ നടന്ന ഷബ്ബീർ വധക്കേസിലെ പ്രതികളായ ഖാലിം, നസീർ എന്നിവരുടെ സഹോദരനാണ് കൊല്ലപ്പെട്ട സുഹേൽ. പൂർവ്വവൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സുഹേലിന് ക്രിമിനൽ പശ്ചാത്തലമോ ഷബ്ബീർ വധക്കേസുമായി യാതൊരു ബന്ധമോ ഉണ്ടായിരുന്നില്ല. സഹോദരങ്ങളോടുള്ള വിദ്വേഷമാണ് നിരപരാധിയായ…

Read More

നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, ‘അഴിമതി’ കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ‘നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ്’ (NICE) ടോൾ പിരിക്കുന്നത് തടയാൻ കഴിയില്ലെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി വ്യക്തമാക്കി. വിഷയം നിയമക്കുരുക്കിലായതിനാൽ സർക്കാർ പൂർണ്ണമായും അസഹായരാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMIC) പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണെന്ന് കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ, പദ്ധതിയുടെ ഉപജ്ഞാതാക്കൾക്ക് അനധികൃതമായി കോടിക്കണക്കിന് രൂപ ടോൾ പിരിക്കാൻ വഴിമരുന്നിട്ടതിന് സർക്കാറിനെ ഹൈക്കോടതി ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, നൈസ് റോഡ് ഉപയോഗിക്കുന്നവരോട് ടോൾ…

Read More

മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മജസ്റ്റിക് ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപം കവർച്ചാശ്രമത്തിനിടെ 31-കാരിയായ ട്രാൻസ്ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തി. സുങ്കടകട്ടെ സ്വദേശിയായ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരം കുറ്റവാളിയായ രാമമൂർത്തി നഗർ സ്വദേശി ഗൗതമിനെ (29) ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ലഹരിയിലായിരുന്ന പ്രതി കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയത്. ഇവിടെയുണ്ടായിരുന്ന ദേവിയോട് ഗൗതം 200 രൂപ ആവശ്യപ്പെട്ടു. എന്നാൽ ദേവി പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രകോപിതനായ ഗൗതം…

Read More

ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ അലഗേശ്വരയിൽ സംഘടിപ്പിച്ച ഓഫ്രോഡ് വാഹന റാലി പരിസ്ഥിതി നാശത്തിന് കാരണമായെന്ന പരാതിയിൽ അടിയന്തര പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഓഗസ്റ്റ് 15-ന് ഒരു സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മോട്ടോ മാനിയ’ എന്ന പേരിൽ നടന്ന പരിപാടിക്കെതിരെയാണ് വനം വകുപ്പിനും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിനും പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയത്. വ്യാപകമായ പരാതികൾ ഉയർന്നിട്ടും ഇരുന്നൂറോളം ജീപ്പുകൾ പങ്കെടുത്ത റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. വനേതര മേഖലയിലാണ്…

Read More

യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്

ബെംഗളൂരു: ഡീസൽ വിലവർദ്ധനവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുഗതാഗത കോർപ്പറേഷനുകളിൽ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും. നിരക്ക് പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ഭൈരതി സുരേഷ് അറിയിച്ചു. സമിതി സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. മധ്യപൗരസ്ത്യ ദേശത്തെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഡീസൽ വിലവർദ്ധനവ് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും ഭാരവാഹികൾ സർക്കാരിനെ സമീപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി 33…

Read More

സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നൽകേണ്ട യൂസർ ഡെവലപ്‌മെന്റ് ഫീസിൽ (UDF) എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (AERA) വൻ മാറ്റങ്ങൾ വരുത്തി. ഇവിടെനിന്നും വിമാനം കയറിപ്പോകുന്ന യാത്രക്കാരുടെ നിരക്കിൽ വലിയ കുറവ് വരുത്തിയപ്പോൾ, വിമാനമിറങ്ങുന്ന യാത്രക്കാരിൽ നിന്നും ആദ്യമായി ഇനി മുതൽ യു.ഡി.എഫ് ഈടാക്കും. പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ 1 മുതൽ നിലവിൽ വരും. പുതിയ പരിഷ്കാരമനുസരിച്ച് ബെംഗളൂരുവിൽ നിന്നും വിമാനം കയറുന്ന ആഭ്യന്തര യാത്രക്കാരുടെ നിരക്ക് 550 രൂപയിൽ നിന്ന് 300…

Read More

13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യത: ഗ്രാമപ്രദേശങ്ങളിൽ പുകയില ഉപയോഗം കൂടുതൽ; പഠന റിപ്പോർട്ട് ബെംഗളൂരു: ഗ്രാമ-നഗര വ്യത്യാസമില്ലാതെ 13-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും ശാരീരിക അധ്വാനത്തിന്റെ കുറവും ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത 1,100 കുട്ടികളിൽ 5.6 ശതമാനം പേർ പുകയില, മദ്യ ഉപയോഗങ്ങൾ ഉള്ളവരാണെന്നും കണ്ടെത്തി. ഇതിൽ നഗരപ്രദേശങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലുള്ള കുട്ടികളിലാണ് പുകയില ഉപയോഗം കൂടുതൽ (11.5%). രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നട നടത്തുകയും നാഷണൽ…

Read More

ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ വിമാനത്താവളം വരെ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എങ്കിലും ഇതുവരെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പോലീസിൽ ഔദ്യോഗികമായി കാണാതായെന്ന പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി…

Read More