ലണ്ടൻ: ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷേലിൻ ലെ മാൻസ് കപ്പ് കാർ റേസിംഗ് വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രമുഖ താരം അജിത് കുമാർ, നടി തൃഷ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യവും തുടർന്നുണ്ടായ സംഭവവികാസങ്ങളും തമിഴക രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചർച്ചയാകുന്നു. തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് യുകെയിലെത്തിയത്. റേസിംഗിൽ പങ്കെടുക്കാൻ എത്തിയ അജിത് കുമാറിനെ വിജയ് നേരിട്ട് കണ്ട് ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. Nunn അതേസമയം, വിഐപി സ്റ്റാൻഡിൽ…
Read MoreYear: 2026
ആരോടാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് അറിയുമോ? : പോലീസിനോട് തട്ടിക്കയറി പ്രജ്വൽ രേവണ്ണ; പ്രതികൾ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ
ബെംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ബാരക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ചോദ്യം ചെയ്യലിനിടെ പോലീസിനോട് പ്രജ്വൽ രേവണ്ണ അസഹിഷ്ണുത പ്രകടിപ്പിച്ചതായി വിവരങ്ങൾ പുറത്തുവന്നു. “ആരോടാണ് നിങ്ങൾ സംസാരിക്കുന്നത്? ഞാൻ ഒരു മുൻ എം.പിയും മുൻ പ്രധാനമന്ത്രിയുടെ ചെറുമകനുമാണ്. എന്നെ കുടുക്കാനും ജാമ്യം റദ്ദാക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്. ഞാൻ ഒന്നും വെളിപ്പെടുത്തില്ല, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ” എന്ന് പ്രജ്വൽ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ…
Read Moreബെംഗളൂരു-നെലമംഗല ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്ക്; ആംബുലൻസുകളും കുടുങ്ങി
ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളും വാരാന്ത്യ അവധിയും പ്രമാണിച്ച് നഗരവാസികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ ബെംഗളൂരു-നെലമംഗല ദേശീയപാത 48-ൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകളോളമാണ് യാത്രക്കാർ റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ദേശീയപാതയിലെ നെലമംഗല കുനിഗൽ സർക്കിളിന് സമീപമാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ഇവിടെ വാഹനങ്ങൾ നാല് മുതൽ അഞ്ച് കിലോമീറ്റർ വരെ നീളത്തിൽ അഴൂർ വേഗതയിലാണ് നീങ്ങുന്നത്. ചില ഭാഗങ്ങളിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഉത്സവ യാത്രക്കാരും വാരാന്ത്യ യാത്രക്കാരും ഒരുപോലെ നിരത്തിലിറങ്ങിയതാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്. ആംബുലൻസുകളും വഴിയാധാരമായി സാധാരണ…
Read Moreബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: നഗരത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി (29) ആണ് മരിച്ചത്.ബെംഗളൂരുവിലെ ഹോസ്കേര ഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണുവിന് (29) പരിക്കേറ്റു. ഇദ്ദേഹം നിലവിൽ ചികിത്സയിലുമാണ്. താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ ഒരാഴ്ച മുൻപാണ് ബാംഗ്ലൂരിലേക്ക് പോയത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട യുവാവിന്റെ…
Read Moreപഴയ വാഹനങ്ങൾ റോഡിൽ നിന്ന് പിൻവലിക്കുന്നു; പുതിയ വാഹനം വാങ്ങുന്നവർക്ക് നികുതി ഇളവ്; ബെംഗളൂരുവിൽ പൊളിച്ചുനീക്കിയത് 14,000-ത്തിലധികം പഴയ വാഹനങ്ങൾ
ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ആയിരക്കണക്കിന് പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനൊപ്പം പഴയ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ സംസ്ഥാന ഗതാഗത വകുപ്പ് നടപടികൾ ഊർജ്ജിതമാക്കി. വർദ്ധിച്ചുവരുന്ന വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന വാഹന സ്ക്രാപ്പിംഗ് നയം വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനായിരക്കണക്കിന് പഴയ വാഹനങ്ങളാണ് പൊളിച്ചുനീക്കിയത്. നഗരത്തിലെ വായുമലിനീകരണത്തിന് പ്രധാന കാരണമാകുന്ന പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഡിസംബറിലാണ് സംസ്ഥാന ഗതാഗത വകുപ്പ് വാഹന സ്ക്രാപ്പിംഗ് നയം നടപ്പിലാക്കിയത്. നയത്തിന്റെ ഭാഗമായി 2023 സെപ്റ്റംബർ 1 മുതൽ 2026 ജൂലൈ…
Read Moreനേരത്തെ സ്റ്റോക്ക് ചെയ്തോളു; ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും പൂർണ്ണ നിരോധനം
ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 തിങ്കളാഴ്ച ബെംഗളൂരു നഗരപരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) ഉത്തരവിറക്കി. ജി.ബി.എ അധികാരപരിധിയിലുള്ള മുഴുവൻ അറവുശാലകളുടെയും ഇറച്ചിക്കടകളുടെയും പ്രവർത്തനം അന്നേ ദിവസം പൂർണ്ണമായി നിർത്തിവെക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായി മാംസവിൽപ്പനയോ കശാപ്പോ നടത്തുന്നവർക്കെതിരെ നിയമപ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read Moreബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സ്കൂൾ സമയങ്ങളിൽ മാറ്റം വരുത്തുന്നു
ബെംഗളൂരു: നഗരത്തിലെ വർദ്ധിച്ചുവരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ കർണാടക സർക്കാർ ഗൗരവമായി ആലോചിക്കുന്നു. നഗരത്തിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനായി സ്കൂൾ സമയം പരിഷ്കരിക്കണമെന്ന് സ്വകാര്യ സ്കൂൾ അസോസിയേഷനുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ വ്യക്തമാക്കി. വിപുലമായ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് പെട്ടെന്നൊരു തീരുമാനത്തിലേക്ക് കടക്കാതെ വിവിധ തലങ്ങളിൽ ദീർഘമായ ചർച്ചകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, സ്വകാര്യ സ്കൂൾ…
Read Moreവിദ്യാർത്ഥികൾ നാലാം സെമസ്റ്ററിലെത്തി, പക്ഷേ രണ്ടാം സെമസ്റ്റർ പേപ്പർ കാണാനില്ല! ബെംഗളൂരു സർവ്വകലാശാലയിൽ വൻ വീഴ്ചയെന്ന് ആരോപണം
ബെംഗളൂരു: ബെംഗളൂരു സർവ്വകലാശാലയിൽ (BU) വാല്യുവേഷനായി സമർപ്പിച്ച 46 ബി.കോം വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകൾ കാണാതായി. രാമനഗര ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളുടെ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സർവ്വകലാശാലയ്ക്ക് ആവർത്തിച്ച് നിവേദനം നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നിലവിൽ നാലാം സെമസ്റ്ററിലുള്ള ഈ വിദ്യാർത്ഥികൾ 2025 ഏപ്രിൽ മുതൽ പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ്. 2025 ജനുവരിയിലാണ് പരീക്ഷ നടന്നത്. മറ്റ് വിദ്യാർത്ഥികളുടെ ഫലം മാർച്ച് മാസത്തിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ‘മോഡേൺ ബാങ്കിംഗ്’ എന്ന വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ ദിവസം…
Read Moreവാട്ട്‌സ്ആപ്പ് വഴി ഇനി ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം; കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള നാല് ഗതാഗത കോർപ്പറേഷൻ സേവനങ്ങൾ ഒറ്റ ആപ്പിൽ
ബെംഗളൂരു: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വൻ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിട്ട് കർണാടക സർക്കാർ. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പുതിയ ‘കർണാടക മൊബിലിറ്റി’ മൊബൈൽ ആപ്പും വാട്ട്‌സ്ആപ്പ് ടിക്കറ്റിംഗ് സൗകര്യവും പുറത്തിറക്കി. സംസ്ഥാനത്തെ നാല് പ്രധാന ഗതാഗത കോർപ്പറേഷനുകളായ കെ.എസ്.ആർ.ടി.സി (KSRTC), എൻ.ഡബ്ല്യു.കെ.ആർ.ടി.സി (NWKRTC), കെ.കെ.ആർ.ടി.സി (KKRTC), ബി.എം.ടി.സി (BMTC) എന്നിവയുടെ സേവനങ്ങൾ ഇനി മുതൽ കർണാടക മൊബിലിറ്റി ആപ്പ് എന്ന ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. വാട്ട്‌സ്ആപ്പ് ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ യാത്രക്കാർക്ക് യാത്രാവേളയിൽ എളുപ്പത്തിൽ ടിക്കറ്റ്…
Read Moreസമയമത്രയും തെറ്റി; ഓടുന്നത് എന്ന് വരുന്ന ട്രെയിൻ; ബെംഗളൂരു യെല്ലോ ലൈനിൽ രണ്ട് മണിക്കൂർ അനിശ്ചിതത്വം! അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ ട്രെയിൻ സമയവിവരങ്ങൾ കാണിക്കുന്ന ഡിസ്‌പ്ലേ ബോർഡുകളും അനൗൺസ്‌മെന്റുകളും തെറ്റായതോടെ വെള്ളിയാഴ്ച വൈകുന്നേരം യാത്രക്കാർ രണ്ടു മണിക്കൂറിലേറെ ദുരിതത്തിലായി. വൈകുന്നേരം 5.25 മുതൽ 7.35 വരെയാണ് യാത്രക്കാർക്ക് വിവരങ്ങൾ കൃത്യമായി ലഭിക്കാതെ പ്രയാസം നേരിട്ടത്. ജി.പി.എസ് (GPS) സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് ട്രെയിൻ സമയ വിവരങ്ങൾ തത്സമയം നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റത്തെയും (PIDS), പബ്ലിക് അഡ്രസ് സിസ്റ്റത്തെയും (PAS) ബാധിച്ചതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. എന്നാൽ ഈ തകരാർ മെട്രോ…
Read More