ലണ്ടൻ: ഇംഗ്ലണ്ടിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷേലിൻ ലെ മാൻസ് കപ്പ് കാർ റേസിംഗ് വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, പ്രമുഖ താരം അജിത് കുമാർ, നടി തൃഷ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യവും തുടർന്നുണ്ടായ സംഭവവികാസങ്ങളും തമിഴക രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചർച്ചയാകുന്നു. തമിഴ്‌നാട്ടിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് യുകെയിലെത്തിയത്. റേസിംഗിൽ പങ്കെടുക്കാൻ എത്തിയ അജിത് കുമാറിനെ വിജയ് നേരിട്ട് കണ്ട് ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
Nunn
അതേസമയം, വിഐപി സ്റ്റാൻഡിൽ വിജയ്‌യുടെ സമീപത്തേക്ക് നടി തൃഷ കൃഷ്ണൻ എത്തിയപ്പോഴുണ്ടായ സംഭവങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. തമിഴ്‌നാട് മന്ത്രി ആധവ് അർജുനനൊപ്പം വിജയും തൃഷയും റേസിംഗ് കാണുന്നതിനിടയിൽ, ക്യാമറകൾ തങ്ങളിലേക്ക് ഫോക്കസ് ചെയ്തതോടെ വിജയ് വശത്തേക്ക് മുഖം തിരിക്കുകയും ഫ്രെയിമിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. മുൻപ് വിജയും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നതിനാൽ, അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കാനാണ് വിജയ് ജാഗ്രത പുലർത്തിയതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
എന്നാൽ, ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിദേശ സന്ദർശന വേളയിൽ നടി തൃഷയുടെ സാന്നിധ്യം എന്തിനായിരുന്നു എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലുള്ള തൃഷ റേസിംഗ് കാണാനെത്തിയതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, മെയ് മാസത്തിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും തൃഷ പങ്കെടുത്തിരുന്നു. പൊതുവേദിയിൽ ക്യാമറയ്ക്ക് മുന്നിൽ വിജയ് കാണിച്ച ആശയക്കുഴപ്പവും പിന്മാറ്റവും സാധാരണക്കാർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ സംശയങ്ങൾക്കും ചർച്ചകൾക്കും കാരണമായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]