ബെംഗളൂരുവിൽ യാത്രക്കാരന്റെ ഫോൺ കവർന്ന് റാപ്പിഡോ ഡ്രൈവർ; തിരികെ നൽകാൻ ആവശ്യപ്പെട്ടത് 18,000 രൂപ

ബെംഗളൂരു: യാത്രയ്ക്കിടെ ഇരുപത്തഞ്ചുകാരന്റെ വിലകൂടിയ സാങ്സങ് ഗാലക്സി എസ്24 അൾട്രാ മൊബൈൽ ഫോൺ കവരുകയും, അത് തിരികെ നൽകാൻ 18,000 രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ റാപ്പിഡോ ഡ്രൈവർക്കെതിരെ കേസ്. പണം നൽകിയില്ലെങ്കിൽ ഫോൺ നശിപ്പിക്കുമെന്നും കർണാടകയ്ക്ക് പുറത്തേക്ക് കടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സെപ്റ്റംബർ ആറിന് നടന്ന സംഭവത്തിൽ ബിടിഎം ലേഔട്ടിലെ പിജിയിൽ താമസിക്കുന്ന ത്രിദീപ് ദേബ്നാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള പൊലീസാണ് കേസെടുത്തത്.

നാരായണപ്പ ഗാർഡനിൽ നിന്ന് മാരത്തഹള്ളിയിലേക്ക് പോകാനായി സെപ്റ്റംബർ ആറിന് പുലർച്ചെ 5.54-നാണ് ത്രിദീപ് റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബുക്കിങ് ആപ്പിൽ കണ്ട രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനത്തിന് പകരം അശുതോഷ് കുമാർ എന്ന ഡ്രൈവർ വേറൊരു സ്കൂട്ടറിലാണ് പിക്കപ്പ് പോയിന്റിൽ എത്തിയത്. യാത്രയ്ക്കിടെ ഡ്രൈവറുടെ അനുവാദത്തോടെ ത്രിദീപ് തന്റെ ഫോൺ സ്കൂട്ടറിലെ ചാർജിങ് പോയിന്റിൽ ചാർജ് ചെയ്യാൻ വെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts