സമയമത്രയും തെറ്റി; ഓടുന്നത് എന്ന് വരുന്ന ട്രെയിൻ; ബെംഗളൂരു യെല്ലോ ലൈനിൽ രണ്ട് മണിക്കൂർ അനിശ്ചിതത്വം! അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ ട്രെയിൻ സമയവിവരങ്ങൾ കാണിക്കുന്ന ഡിസ്‌പ്ലേ ബോർഡുകളും അനൗൺസ്‌മെന്റുകളും തെറ്റായതോടെ വെള്ളിയാഴ്ച വൈകുന്നേരം യാത്രക്കാർ രണ്ടു മണിക്കൂറിലേറെ ദുരിതത്തിലായി. വൈകുന്നേരം 5.25 മുതൽ 7.35 വരെയാണ് യാത്രക്കാർക്ക് വിവരങ്ങൾ കൃത്യമായി ലഭിക്കാതെ പ്രയാസം നേരിട്ടത്.

ജി.പി.എസ് (GPS) സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് ട്രെയിൻ സമയ വിവരങ്ങൾ തത്സമയം നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റത്തെയും (PIDS), പബ്ലിക് അഡ്രസ് സിസ്റ്റത്തെയും (PAS) ബാധിച്ചതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു.

എന്നാൽ ഈ തകരാർ മെട്രോ സർവീസുകളുടെ പ്രവർത്തനത്തെ ബാധിച്ചില്ലെന്നും ഇരുവശങ്ങളിലേക്കും തിരക്കുള്ള സമയത്തെ നിശ്ചിത സമയപരിധിയായ ആറ് മിനിറ്റ് ഇടവേളയിൽ തന്നെ ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് നടത്തിയതായും ബി.എം.ആർ.സി.എൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts