മഴ പെയ്യിക്കാൻ ഗ്രാമീണറുടെ വേറിട്ട വിവാഹം; 10 വയസ്സുകാരിയെ വരനാക്കി വധുവായി 6 വയസ്സുകാരി

ബെംഗളൂകു: കടുത്ത വരൾച്ചയ്ക്ക് പരിഹാരം കാണാനും മഴദൈവങ്ങളെ പ്രീതിപ്പെടുത്താനുമായി പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ പ്രതീകാത്മക വിവാഹം നടത്തി ഗ്രാമീണർ. ബെംഗളൂരുവിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള സിഡ്‌ലഘട്ട താലൂക്കിലെ കോട്ടിപള്ളി ഗ്രാമത്തിലാണ് ഈ വേറിട്ട ആചാരം നടന്നത്.

പത്തു വയസ്സുകാരിയെ വരന്റെ വേഷത്തിലും ആറു വയസ്സുകാരിയെ വധുവിന്റെ വേഷത്തിലും അണിയിച്ചൊരുക്കിയാണ് ചടങ്ങുകൾ നടത്തിയത്. പരമ്പരാഗതമായ എല്ലാ കല്യാണച്ചടങ്ങുകളോടെയുമായിരുന്നു വിവാഹം. ഒരു പുരോഹിതന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വധൂവരന്മാരെ കൊണ്ട് അരുന്ധതി നക്ഷത്രം കാണിക്കുന്ന ആചാരം വരെ പൂർത്തിയാക്കി.

വിവാഹത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഗ്രാമത്തിലെ സ്ത്രീകൾ പരമ്പരാഗത മംഗളഗാനങ്ങൾ ആലപിച്ചു. സാധാരണ വിവാഹത്തിന് സമാനമായ അന്തരീക്ഷമാണ് ചടങ്ങിനായി ഒരുക്കിയിരുന്നത്. വിവാഹശേഷം ഗ്രാമീണർ കുട്ടികൾക്ക് ആരതി ഉഴിയുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. ചിലർ കുട്ടികൾക്ക് പണമായി സമ്മാനങ്ങളും നൽകി.

നേരത്തെ വരൾച്ച നേരിട്ട കാലങ്ങളിലും ഗ്രാമത്തിൽ ഇത്തരം ആചാരങ്ങൾ നടത്തിയിട്ടുണ്ടെന്നും, ഇതിനുശേഷം പ്രദേശത്ത് മഴ ലഭിച്ചിട്ടുണ്ടെന്നുമാണ് ഗ്രാമവാസികളുടെ അവകാശവാദം. അഞ്ച് ദിവസം നീണ്ടുനിന്ന ചടങ്ങുകളോടെയാണ് ഈ പ്രാർത്ഥനകൾ പൂർത്തിയാക്കിയതെന്നും ദിവസവും ഗൗരി പൂജയും ഇതിന്റെ ഭാഗമായി നടത്തിയിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts