നേരത്തെ സ്റ്റോക്ക് ചെയ്തോളു; ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും പൂർണ്ണ നിരോധനം

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 തിങ്കളാഴ്ച ബെംഗളൂരു നഗരപരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) ഉത്തരവിറക്കി.

ജി.ബി.എ അധികാരപരിധിയിലുള്ള മുഴുവൻ അറവുശാലകളുടെയും ഇറച്ചിക്കടകളുടെയും പ്രവർത്തനം അന്നേ ദിവസം പൂർണ്ണമായി നിർത്തിവെക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കുന്നു.

ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധമായി മാംസവിൽപ്പനയോ കശാപ്പോ നടത്തുന്നവർക്കെതിരെ നിയമപ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts