ബെംഗളൂരു: പുറമെ തിളങ്ങുന്ന ബോർഡും കൊതിപ്പിക്കുന്ന വാഗ്ദാനങ്ങളും; ഉള്ളിൽ കടന്നാൽ അനുഭവിക്കേണ്ടത് നരകയാതന! കോരമംഗലയിലെ പ്രമുഖ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനമായ ‘ഹൈഫൻ സ്പ്രൗട്ടിൽ’ താമസക്കാർ അനുഭവിക്കുന്ന ദുരിതം ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തി. കാവേരി കോളനിയിലെ ഈ പി.ജി.യിലെ മുപ്പതോളം താമസക്കാരാണ് സഹികെട്ട് വിവേക് നഗർ പോലീസിനെ സമീപിച്ചത്..
പതിവായ വൈധ്യുതി തടസ്സം, വൈഫൈ സേവനങ്ങളിലെ തടസ്സം, ലിഫ്റ്റ് പ്രവർത്തനരഹിതമാകുന്നത്, കടുത്ത എലി-പാറ്റ ശല്യം എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. ഇതിനുപുറമേ, കുടിവെള്ള സ്രോതസ്സുകളുടെയും വാട്ടർ ടാങ്കുകളുടെയും ശുചിത്വമില്ലായ്മയെക്കുറിച്ചും താമസക്കാർ ആശങ്ക പ്രകടിപ്പിച്ചു. വാട്ടർ ടാങ്കിനുള്ളിൽ പ്രാണികളെ കണ്ടെത്തിയതായും ഇത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നതായും ഇവർ ആരോപിക്കുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിവേക് നഗർ പോലീസ് താമസക്കാരുമായി സംസാരിച്ചു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാൻ ഔദ്യോഗികമായി പരാതി നൽകാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.
വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരെയാണ് ഇന്റർനെറ്റ് തടസ്സം കൂടുതൽ ബാധിച്ചിരിക്കുന്നത്. മാനേജ്മെന്റിനോട് നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് താമസക്കാരനായ കുമാർ മയങ്ക് പറഞ്ഞു. വിഷയത്തിൽ പി.ജി. മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]