ബെംഗളൂരു: നഗരത്തിലെ മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. മറത്തഹള്ളി-സർജാപൂർ റോഡിൽ നിർമാണം പുരോഗമിക്കുന്ന കാടുബീസനഹള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാത്രി മറത്തഹള്ളിയിൽ നിന്ന് സർജാപൂരിലേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് തൊട്ടുമുന്നിലേക്കാണ് ഭീമൻ ഇരുമ്പ് ഷീറ്റ് പതിച്ചത്. ഒരു ബി.എം.ടി.സി ബസിന് തൊട്ടുപിന്നാലെ കാർ വരികയായിരുന്ന സമയത്താണ് മുകളിൽ നിന്ന് ഷീറ്റ് റോഡിലേക്ക് വീണത്. അപ്രതീക്ഷിതമായി വീണ ഷീറ്റ് കാറിൽ കൊള്ളാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെയെത്തിയ കാറിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ…
Read MoreMonth: August 2026
വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീണ്ടും റെക്കോർഡിട്ട് ‘സിലിക്കൺ സിറ്റി’യായ ബെംഗളൂരു. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാവിഗേഷൻ ടെക്നോളജി കമ്പനിയായ ‘ടോംടോം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ഒന്നാമതായും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ബെംഗളൂരു ഇടംപിടിച്ചത്. ബെംഗളൂരുവിൽ വെറും 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 35.18 മിനിറ്റ് സമയം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 33.20 മിനിറ്റ് സമയം രേഖപ്പെടുത്തിയ പൂനെയാണ് പട്ടികയിൽ രണ്ടാമത്. കൊൽക്കത്തയും തൊട്ടുപിന്നാലെയുണ്ട്. നഗരത്തിൽ പ്രതിദിനം 3,000 പുതിയ വാഹനങ്ങൾ…
Read Moreബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
ബെംഗളൂരു : ഇംഗ്ലീഷ് പഠിക്കാനും ഇന്ത്യയിലെ ജീവിതം അനുഭവിക്കാനുമായി 2019-ൽ ബംഗളൂരുവിൽ എത്തിയ ഹിരോതോഷി തനക എന്ന ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം വഴിമാറിയത് അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായിരുന്നു. പഠനം പൂർത്തിയാക്കി ജപ്പാനിലെ ഷിസുവോക്കയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്ന തനകയ്ക്ക് പോലിസ് സ്റ്റേഷൻ, ബംഗളൂരു സെൻട്രൽ ജയിൽ, കർണാടക ഹൈക്കോടതി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, തടങ്കൽ പാളയം എന്നിവയിലൂടെ കടന്നുപോകേണ്ടി വന്നു. ഒടുവിൽ 2021 ഏപ്രിലിലാണ് ഇയാളെ ജപ്പാനിലേക്ക് നാടുകടത്തിയത്. ബംഗളൂരുവിൽ എത്തിയതിന് ഏകദേശം ഏഴ് വർഷങ്ങൾക്ക് ശേഷം, കർണാടക സർക്കാരിൽ നിന്ന് 75,000 രൂപ…
Read Moreബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
ബെംഗളൂരു (ഓഗസ്റ്റ് 10): കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ രണ്ടു പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചും പത്തും വയസ്സുള്ള ഷെയ്ഖ് സെഹ്‌റ, ഷെയ്ഖ് ജോയ എന്നീ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഇമ്രാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ നാഗവാര സ്വദേശിയും സിമ്മി ക്യാബിലെ മാനേജരുമായ ഇമ്രാൻ കുട്ടികളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് മുൻകൂട്ടി ഹോട്ടൽ മുറി ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. താജ് ഹോട്ടലിന്റെ നാലാം നിലയിലെ മുറിയിലാണ്…
Read Moreഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; ‘പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്’
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയ സംഭവത്തിൽ അഖിലിന്റെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രണ്ടു വർഷത്തെ പ്രണയവിവാഹത്തിനൊടുവിൽ മേഘ അഖിലിനെ വിട്ട് മറ്റൊരാൾക്കൊപ്പം പോയത്. സംഭവത്തിൽ അഖിൽ നേരിട്ട് പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും, അദ്ദേഹവുമായി ഫോണിൽ സംസാരിച്ച സുഹൃത്തും യൂട്യൂബറുമായ സായ് കൃഷ്ണയാണ് അഖിലിന്റെ നിലപാട് വ്യക്തമാക്കിയത്. “പോയവർ പോയി, കഴിഞ്ഞത് കഴിഞ്ഞു. എന്നെക്കുറിച്ച് സംസാരിക്കുന്നവർ സംസാരിച്ചോട്ടെ, പക്ഷേ അവളെ ആരും ഒന്നും പറയരുത്” എന്നാണ് അഖിൽ തന്നോട് പറഞ്ഞതെന്ന് സായ്…
Read Moreരാത്രിയുടെ മറവിൽ ‘അടിവസ്ത്രം മാത്രം’ ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ ‘ഛഡ്ഡി ഗാങ്’ വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ആനേക്കൽ താലൂക്കിൽ ഭീതി പരത്തി വീണ്ടും ‘ഛഡ്ഡി ഗാങ്’ സജീവം. ശനിയാഴ്ച രാത്രി കുമ്പരനഹള്ളിയിലെ സെലിബ്രിറ്റി ഇക്കോ ഫ്രണ്ട് പ്രദേശത്താണ് മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘം രണ്ട് വീടുകളിൽ മോഷണശ്രമം നടത്തിയത്. പ്രദേശവാസികളായ ചന്ദ്രശേഖർ, രാമ റെഡ്ഡി എന്നിവരുടെ വീടുകളാണ് അക്രമികൾ ലക്ഷ്യമിട്ടത്. രാത്രിയുടെ മറവിലെത്തിയ സംഘം വീടുകളുടെ പ്രധാന ഗേറ്റുകൾ കുത്തിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുകയും കോമ്പൗണ്ടിൽ പ്രവേശിച്ച് കവർച്ചയ്ക്കുള്ള പദ്ധതി തയ്യാറാക്കുകയുമായിരുന്നു. സംഘത്തിലെ ചിലർ പ്രധാന റോഡിൽ കാവൽ നിൽക്കുമ്പോൾ മറ്റ് രണ്ടുപേരാണ് വീടുകൾക്ക് സമീപത്തേക്ക് നീങ്ങിയത്. അതിനിടെ, സംശയാസ്പദമായ…
Read Moreവന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈക്കുമിടയിൽ സർവീസ് നടത്തുന്നതിനായുള്ള രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളുടെ കമ്മീഷനിംഗ് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ) പൂർത്തിയാക്കി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐ.സി.എഫ്) മേൽനോട്ടത്തിൽ ബെംഗളൂരുവിലെ ബി.ഇ.എം.എൽ (BEML) നിർമ്മിച്ച 16 കോച്ചുകളുള്ള രണ്ട് റെയ്ക്കുകളാണ് എസ്.ഡബ്ല്യു.ആറിന് ലഭിച്ചത്. വിപുലമായ പരിശോധനകൾക്കും ട്രയലുകൾക്കും ശേഷമാണ് ഇവ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. ട്രെയിനുകൾ സർവീസിന് സജ്ജമായതായും സമയക്രമം ഉടൻ പുറപ്പെടുവിക്കുമെന്നും ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) അശുതോഷ് കുമാർ സിംഗ് അറിയിച്ചു. യാത്രാസമയവും റെയിൽവേ ഡിസൈൻ ആൻഡ്…
Read Moreബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
ബെംഗളൂരു: ഹാവനൂർ ലേഔട്ടിൽ വർഷങ്ങളായി തനിച്ചു താമസിച്ചിരുന്ന മധ്യവയസ്‌കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം ഒന്നര വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് വീടിന്റെ ബാത്ത്‌റൂമിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ബാഗലഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാവനൂർ ലേഔട്ടിൽ താമസിച്ചിരുന്ന ദാക്ഷായണി (57) ആണ് മരിച്ചത്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അയൽക്കാരോ നാട്ടുകാരോ വിവരമറിഞ്ഞിരുന്നില്ല. പത്തു വർഷം മുമ്പ് ദാക്ഷായണിയുടെ ഭർത്താവ് ഉമേഷ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ മകനും രോഗബാധയെ തുടർന്ന് മരിച്ചതോടെ ദാക്ഷായണി വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു. വളരെക്കാലമായി പ്രദേശത്ത് ഇവരെ കാണാതിരുന്നെങ്കിലും തനിച്ചു…
Read Moreബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
ബെംഗളൂരു: ഹാവേരി നഗരപ്രാന്തത്തിലെ ദേശീയപാത 48-ൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 18 വയസ്സുകാരൻ ദാരുണമായി മരിച്ചു. ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബവാർ സിംഗ് രജ്പുത് ആണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ യാത്രക്കാരെ ഹാവേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. സംഭവത്തെക്കുറിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഹാവേരി ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു കർണാടകയിൽ സമീപകാലത്തായി ബസുകൾക്ക് തീപിടിക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്.…
Read Moreപിതൃതർപ്പണത്തിന് നഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
ബെംഗളുരു : പിതൃസ്മരണയില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചട ങ്ങുകള്‍ 12 ന് നടക്കും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്ക ങ്ങള്‍ പൂര്‍ത്തിയായി. കെഎന്‍എസ്എസ് അള്‍സൂര്‍ തടാകത്തിലെ കല്യാ ണി തീര്‍ഥക്കരയില്‍ പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെ ബലിതര്‍ പണം നടക്കും. . ബൊമ്മനഹള്ളി കരയോഗത്തിന്റെ എഇസിഎസ് ലേഔട്ടിലെ സി ങ്ങസന്ദ്ര തടാകക്കരയില്‍ രാവിലെ 4ന് ആരംഭിക്കും. അരീക്കരെ കരയോഗത്തിന്റെ ഹുളിമാവ് ബിജി റോഡിലെ ഭഗവതി അമ്മന ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30ന് ആരംഭിക്കും. മൈസൂരു കരയോഗത്തിന്റെ നഞ്ചന്‍ഗുഡ് കബനി നദിക്കരയിലെ അയ്യപ്പക്ഷേത്രത്തില്‍…
Read More