ബെംഗളൂരു: മറ്റൊരു ജീവിതത്തിലേക്ക് ചുവടുവെക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കുരുങ്ങി മുപ്പതുകാരനായ വ്യവസായിക്ക് ദാരുണാന്ത്യം. ചാമരാജ്പേട്ടിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും മൊത്തവ്യാപാരം നടത്തുന്ന വിശാൽ എം. ലുനാവത് (30) ആണ് വിധാന സൗധയ്ക്ക് വെറും 200 മീറ്റർ മാത്രം അകലെയുള്ള സി.ഐ.ഡി ആസ്ഥാനത്തെ സിഗ്നലിന് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിശാലിന്റെ നിശ്ചയതാർത്ഥൂന്നിനായി ബന്ധുക്കളെല്ലാം വീട്ടിൽ ഒത്തുകൂടിയിരിക്കെയാണ് കരിനിഴൽ വീഴ്ത്തി ഈ ദുരന്ത വാർത്തയെത്തിയത്. ആഘോഷമാകേണ്ടിയിരുന്ന വീട്ടിൽ ഒടുവിൽ ബന്ധുക്കൾ ഒത്തുകൂടിയത് വിശാലിന്റെ അന്ത്യകർമ്മങ്ങൾക്കായിട്ടായിരുന്നു. ഞായറാഴ്ച രാത്രി…
Read MoreMonth: June 2026
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
കർണാടകയിലെ കുടകിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP) റാങ്കിലുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്നലമാട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് മരിച്ചത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിൽ തിതിമതിക്കടുത്തുള്ള കോനനകട്ടെ ഗ്രാമത്തിലെ ഒരു തോട്ടത്തിൽ വെള്ളിയാഴ്ചയായിരുന്നു ദരുണമായ സംഭവം നടന്നത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം അഞ്ചംഗ സംഘത്തോടൊപ്പമാണ് സന്ധ്യ തോട്ടം സന്ദർശിക്കാൻ എത്തിയത്. ഇവർ തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാട്ടാന…
Read Moreവിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തന്റെ സ്വന്തം മണ്ഡലമായ കനകപുര സന്ദർശിക്കാനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നമ്മ മെട്രോയിൽ യാത്ര ചെയ്തു. ഇന്ന് രാവിലെ വിധാൻ സൗധയിൽ നിന്നാണ് അദ്ദേഹം മെട്രോ ട്രെയിനിൽ യാത്ര തിരിച്ചത്. സാധാരണ യാത്രക്കാരെപ്പോലെ മെട്രോയിൽ സഞ്ചരിച്ച മുഖ്യമന്ത്രി, യാത്രയ്ക്കിടയിൽ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന പുതിയ കണക്റ്റിവിറ്റി പദ്ധതികളെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന ഉന്നത ബി.എം.ആർ.സി.എൽ (BMRCL) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രിയെ പെട്ടെന്ന് മെട്രോ ട്രെയിനിൽ കണ്ട സഹയാത്രികരും പൊതുജനങ്ങളും…
Read Moreനടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
കൊച്ചി: മലയാളിക്ക് ഒരേപോലെ ചിരിയും ചിന്തയും സമ്മാനിച്ച പ്രിയനടൻ സലിംകുമാറിന്റെ സംസ്കാരം പറവൂരിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളില്ലാതെയായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലുമാണ് ചിതയ്ക്ക് തീകൊളുത്തിയത്. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവരും ആയിരക്കണക്കിന് ജനങ്ങളും അന്തിമോപചാരമർപ്പിക്കാനെത്തി. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അനുസ്മരിച്ചു. ചിറ്റാറ്റുകരയിൽ ജനിച്ച സലിംകുമാർ ‘ആദാമിന്റെ മകൻ…
Read Moreബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
ബെംഗളൂരു: സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും നേർക്കാഴ്ചയുമായി സിലിക്കൺ സിറ്റിയിൽ നിന്നൊരു അപൂർവ വാർത്ത. ഓട്ടോ കൂലിയായി 156 രൂപ ഡിജിറ്റൽ പേയ്‌മെന്റ് നടത്തുന്നതിനിടയിൽ അബദ്ധത്തിൽ 15,682 രൂപ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചുപോയ യാത്രക്കാരന്, തുക മുഴുവൻ യാതൊരു മടിയും കൂടാതെ തിരികെ നൽകി മാതൃകയായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്. പതിവുപോലെ ഓട്ടോ യാത്ര പൂർത്തിയാക്കിയ ശേഷം ഡിജിറ്റൽ വാലറ്റ് വഴി പണം കൈമാറുന്നതിനിടെയാണ് യാത്രക്കാരന് ഗുരുതരമായ തെറ്റ് സംഭവിച്ചത്. തിടുക്കത്തിൽ തുക ടൈപ്പ് ചെയ്തപ്പോൾ 156…
Read Moreഎന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിം കുമാറിന്റെ വിയോഗവാർത്തയ്ക്ക് പിന്നാലെ, അദ്ദേഹം മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ ഒരു ജന്മദിനക്കുറിപ്പ് വീണ്ടും മലയാളി മനസ്സുകളിൽ നൊമ്പരമായി മാറുന്നു. രോഗശയ്യയിലായിരുന്നപ്പോഴും ജീവിതത്തെ നിറഞ്ഞ ചിരിയോടെ നേരിട്ട ഈ മഹാനായ കലാകാരൻ, തന്റെ മരണത്തെക്കുറിച്ച് മുൻകൂട്ടി ബോധവാനായിരുന്നുവോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ വരികൾ. തന്റെ 54-ാം ജന്മദിനത്തിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ, ജീവിതത്തെ ഒരു മഹാസാഗരത്തോടും ആയുസ്സിനെ ഒരു വഞ്ചിയോടുമാണ് അദ്ദേഹം ഉപമിച്ചിരുന്നത്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുവെന്നും അസ്തമയം വളരെ…
Read Moreകല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
ബെംഗളൂരു: കല ബെംഗളൂരു യൂത്ത് വിങിന്റെ വാർഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ജൂൺ 7 ഞായറാഴ്ച ഉച്ചക്ക് 3 മുതൽ ദസറഹള്ളിയിലെ കല ഓഫിസിൽ നടക്കും. കലയുടെ ജനറൽ സെക്രട്ടറിയും, ലോക കേരളസഭാംഗവുമായ ഫിലിപ്പ് കെ. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജന സമ്മേളനത്തിൽ കലയുടെയും വനിതാ വേദിയുടെയും നേതാക്കൾ ആശംസകൾ അർപ്പിക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം, പുതിയ പ്രവർത്തന പദ്ധതികൾ എന്നിവയും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.
Read Moreകയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
ബെംഗളൂരു: ഇന്നത്തെ കാലത്ത് മികച്ച ശമ്പളമുള്ള ഒരു കോർപ്പറേറ്റ് ജോലി കണ്ടെത്തുക എന്നത് ഏതൊരു യുവാവിന്റെയും സ്വപ്നമാണ്. എന്നാൽ കയ്യിലിരുന്ന നല്ലൊരു ജോലി എറിഞ്ഞുടച്ച്, സ്വന്തം സ്വാതന്ത്ര്യത്തിന് വിലനൽകിയ ഇരുപത്തിരണ്ടുകാരിയായ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബെംഗളൂരുവിൽ മാർക്കറ്റിംഗ് മേഖലയിൽ പ്രതിമാസം 60,000 രൂപ ശമ്പളമുണ്ടായിരുന്ന ദീക്ഷ എന്ന യുവതിയാണ് യാതൊരുവിധ മുൻധാരണകളുമില്ലാതെ തന്റെ ജോലി പെട്ടെന്ന് രാജിവെച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. കോളേജ് പ്ലേസ്‌മെന്റിലൂടെ മികച്ചൊരു ജോലി കരസ്ഥമാക്കിയ ദീക്ഷ, തന്റെ കരിയർ കെട്ടിപ്പടുക്കുന്നതിനാണ് ഐടി നഗരമായ ബെംഗളൂരുവിലേക്ക് താമസം…
Read Moreഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
ബംഗളുരു: ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Read Moreഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
ഡൽഹി: ഗാർഹിക പാചക വാതകം (എൽപിജി) വീണ്ടും വില വർദ്ധിച്ചു. ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എൽപിജിയുടെ വില സിലിണ്ടറിന് ₹29 വർദ്ധിപ്പിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ വർധനവാണ്. ഇറാൻ പ്രതിസന്ധിയാണ് ഈ വർധനവിന് കാരണം. ആഗോളതലത്തിൽ ഇന്ധന വില ഉയരുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ നേരിടുന്നതായി റിപ്പോർട്ട്. ജൂൺ 7 മുതൽ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.…
Read More