തൃശൂർ :എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ജനുവരി 10-ന് ഇവരുടെ നവജാതശിശു മരണപ്പെട്ടിരുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. ദമ്പതികൾ വ്യാജ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്. ഈ ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് മൂന്ന്…
Read MoreMonth: March 2026
നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
മുംബൈ: നടി നിമിഷാ നായര്‍ക്കെതിരെ അതിക്രമമുണ്ടായ സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായതിനെപ്പറ്റി നിമിഷ വീഡിയോ പങ്കുവെച്ചിരുന്നു. ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വെച്ചാണ് നിമിഷയ്ക്കുനേരെ ബൈക്ക് യാത്രികരുടെ അതിക്രമമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര്‍ നിമിഷ സഞ്ചരിച്ച ഊബര്‍ കാറിന് കുറുകെ വാഹനം കൊണ്ട് നിര്‍ത്തുകയും കാറിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈവേയുടെ മധ്യഭാഗത്തുവെച്ചാണ് പരാക്രമം നടന്നതെന്നും…
Read Moreതിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു
കൊച്ചി: മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം.’ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്. 20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി.
Read Moreഇന്ധനവില വർധിപ്പിച്ചു
രാജ്യത്ത് പ്രീമിയം പെട്രോളിൻ്റെ വില രണ്ട് രൂപ വർധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പുതിയ നിരക്ക് ഇന്ന് മാർച്ച് 20-ാം തീയതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആഢംബരം, സ്പോടർട്സ് വാഹനങ്ങൾക്ക് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രീമിയം പ്രെടോൾ. അതേസമയം സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പെട്രോളിൻ്റെ വില ഉയർത്തിട്ടില്ല. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. എന്നാൽ എന്തുകൊണ്ട് ഇന്ധനത്തിൻ്റെ വില ഉയർത്തിയെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കിട്ടില്ല. പെട്രോൾ കൂടാതെ വ്യാവസായിക മേഖലയിലേക്കുള്ള ഡീസലിന് 21.92…
Read Moreകോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂര്‍ എംപി. താൻ യുഡിഎഫിനായി എല്ലാ ജില്ലയിലും പ്രചാരണത്തിനായി പോകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹപ്രവർത്തകരെല്ലാം വലിയ ആത്മവിശ്വാസത്തിലാണെന്നും തരൂർ കൂട്ടിച്ചേർത്തു. വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും, അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും തരൂർ പറഞ്ഞു. എം എൽഎമാരുടെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്റാണ്. അതേസമയം, ഇടതുമുന്നയിക്കെതിരെ രൂക്ഷ വിമർശനമാണ് തരൂർ…
Read Moreസീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ്; മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് രംഗത്തെത്ത്
കൊച്ചി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇന്നലെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ മുഹമ്മദ് ഷിയാസിനായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക പുറത്തുവന്നതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ദീപ്തി മേരി വർഗീസ് പുറത്താക്കുകയായിരുന്നു.’ ലിസ്റ്റ് വന്നപ്പോൾ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസായി സ്ഥാനാർത്ഥി. ‘കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് ദീപ്തി മേരി…
Read Moreജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
ആറന്മുളയിൽ ജയം അനിവാര്യം, താൻ ഒരിക്കലും വിയർക്കില്ലെന്ന് വീണാ ജോർജ് . താൻ ജനിച്ചുവളർന്ന മണ്ണാണ് പത്തനംതിട്ട. തന്നെ നാട്ടുകാർ എല്ലാവരും കരുതലോടെ ചേർത്തുപിടിക്കുന്നു. വളരെ സന്തോഷത്തോടെ ആണ് വോട്ടർമാരിലേക്ക് എത്തുന്നത്. ഇലക്ഷനിൽ നല്ല പോരാട്ടം തന്നെ നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി. വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യമാണ്. സത്യപ്രതിജ്ഞ ചെയ്ത സമയം മുതൽ തന്നെ വേട്ടയാടി. ഏതൊക്കെ തരത്തിലാണ് എന്നെ ആക്രമിച്ചത്. കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തി. അവളുടെ മുഖം കറുപ്പിക്കും എന്ന് പരസ്യമായി യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു. ഒരു വിയർപ്പും…
Read Moreസ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കൂടിയത്. 13,835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി 11 ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും.
Read Moreആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
പത്തനംതിട്ട: ആറന്മുളയിൽ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ആറന്മുളയിൽ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണ് സംഭവിച്ചത് എന്നാണ് പ്രതികരണത്തിൽ അബിൻ വർക്കി പറഞ്ഞത്. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. പൂർത്തീകരിക്കാത്ത അബാൻ മേൽപ്പാലമാണ് ആറന്മുളയുടെ നേർചിത്രമെന്നും സമാനമായ രീതിയിൽ പാതിവഴിയിൽ നിൽക്കുന്ന നിരവധി പദ്ധതികൾ ആറന്മുളയിലുണ്ടെന്നും അബിൻ വർക്കി പറഞ്ഞു. ഇനി എല്ലാം വർക്കാവും എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അബിൻ വർക്കി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ജനം മറുപടി നൽകുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
ബെംഗളൂരു : ശിവമോഗയിലെ ത്യവരെക്കൊപ്പ കടുവ-സിംഹ സങ്കേതത്തിൽ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു. ബെംഗളൂരു സ്വദേശിനിയായ ഡോ. സമീക്ഷ റെഡ്ഡി (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് വന്യജീവി സങ്കേതത്തിനുള്ളിലെ ആശുപത്രിയിൽ ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്. ഒരു പക്ഷിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന ഡോ. സമീക്ഷ, സങ്കേതത്തിലെ ഗർഭിണിയായ കാണ്ടാമൃഗത്തിന്റെ ശരീരതാപനില പരിശോധിക്കാനായി അതിന്റെ കൂട്ടിനുള്ളിൽ പ്രവേശിച്ചു. തെർമൽ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ കാണ്ടാമൃഗം ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും…
Read More