കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള നാല് വാരാന്ത്യ സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി. ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസാണ് മേയ് അവസാനം വരെ നീട്ടിയത്. സർവീസ് നീട്ടിയ ട്രെയിനുകൾ ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം പ്രതിവാര സ്പെഷൽ (07313, ‍ഞായര്‍ സര്‍വീസ്) ഏപ്രിൽ 5 മുതൽ മേയ് 24 വരെയും തിരിച്ചുള്ള കൊല്ലം–ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314), തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും സർവീസ് നടത്തും. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523,…

Read More

പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

ബംഗളൂരുവിൽ ഈദ് പ്രാർത്ഥനകളോടനുബന്ധിച്ച് ഇന്ന്  വിപുലമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബംഗളൂരു ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: മൈസൂരു റോഡ്: ഗതാഗത നിരോധനം ചാമരാജ്പേട്ടിലെ ബി.ബി ജംഗ്ഷൻ, ബി.ബി.എം.പി പ്ലേഗ്രൗണ്ട്, ഒന്നാം മെയിൻ റോഡ് എന്നിവിടങ്ങളിൽ 15,000 മുതൽ 20,000 വരെ ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സമയം: രാവിലെ 8 മണി മുതൽ പ്രാർത്ഥനകൾ അവസാനിക്കുന്നത് വരെ. ഒഴിവാക്കേണ്ട റോഡുകൾ: ടൗൺ…

Read More

വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി

പത്തനംതിട്ട: സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.’ വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. 2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍…

Read More

പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം. അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്.

Read More

രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘

കൊച്ചി: ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനു​ഗ്രഹമാണെന്ന് നടൻ ആസിഫ് അലി. കലൂർ സ്റ്റേഡിയത്തിലെ ഈദ് ​ഗാഹിൽ പങ്കെടുക്കാനത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അം​ഗീകരിക്കാൻ പറ്റുന്ന വ്യക്തികൾക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകണമെന്നാണ് ആ​ഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി. പാലക്കാട്ടെ സ്ഥാനാർഥിയായ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ആസിഫ് ചൂണ്ടിക്കാട്ടി. അതോടൊപ്പം എല്ലാവർക്കും പെരുന്നാൾ ആശംസകളും താരം നേർന്നു.

Read More

ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ.’ 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്. അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ…

Read More

ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി

ന്യൂഡല്‍ഹി: വീട്ടുജോലികള്‍ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികള്‍ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ല. ഭാര്യ ഭക്ഷണം പാകംചെയ്യാന്‍ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് തുടങ്ങിയ വീട്ടുജോലികളില്‍ ഭര്‍ത്താവും പങ്കുചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥും ഓര്‍മിപ്പിച്ചു. ഭാര്യ ഭക്ഷണം പാകംചെയ്യാന്‍ വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ പരാതി.…

Read More

വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

ബെംഗളൂരു : വിശുദ്ധ റംസാൻ മാസത്തിന് വിടചൊല്ലി ഈദുൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങി വിജയപുര. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കിലോയ്ക്ക് 400 രൂപ വരെ വിലക്കയറ്റമുണ്ടാക്കിയിട്ടും, അത് വകവയ്ക്കാതെ വിപണികളിൽ ജനത്തിരക്കേറുകയാണ്. നഗരത്തിലെ എൽ.ബി.എസ് മാർക്കറ്റും കെ.സി മാർക്കറ്റും അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. വിപണികളിൽ ഉത്സവപ്രതീതി പകൽസമയത്തെ കടുത്ത ചൂട് കാരണം നോമ്പ് തുറന്ന ശേഷമുള്ള രാത്രികാലങ്ങളിലാണ് മാർക്കറ്റുകളിൽ തിരക്ക് അനുഭവപ്പെടുന്നത്. വസ്ത്രങ്ങൾ: കുർത്തകൾ, പൈജാമകൾ, പ്രാർത്ഥനാ തൊപ്പികൾ എന്നിവ വാങ്ങാൻ പുരുഷന്മാരും; സാരികൾ, സൽവാർ കമീസുകൾ, ആഭരണങ്ങൾ എന്നിവയ്ക്കായി സ്ത്രീകളും കടകളിൽ തിരക്ക് കൂട്ടുന്നു.…

Read More

ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം

ബെംഗളൂരു: യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമായി ഹുബ്ബള്ളി ഗോകുൽ റോഡ് സെൻട്രൽ ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം നിലവിൽ വന്നു. ലഗേജുകളുടെ സുരക്ഷയെക്കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. സുരക്ഷിതം, ലളിതം, ഡിജിറ്റൽ മുൻകാലങ്ങളിൽ ക്ലോക്ക് റൂമുകളിൽ ലഗേജ് ഏൽപ്പിക്കുമ്പോഴുണ്ടായിരുന്ന സുരക്ഷാ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ പുതിയ ‘ഡ്യൂറാൾട്ട് സ്മാർട്ട് ലോക്കർ’ (Durault Smart Locker) സാങ്കേതികവിദ്യ സഹായിക്കും. 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലുള്ള ഈ ലോക്കറുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. പ്രധാന സവിശേഷതകൾ:…

Read More

റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്’; ബെംഗളൂരുവിൽ വീണ്ടും ‘ടോവിംഗ്’; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. റോഡരികിലെ അനധികൃത പാർക്കിംഗ് തടയുന്നതിനായി നിർത്തിവെച്ചിരുന്ന ‘ടോവിംഗ്’ (വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകൽ) സംവിധാനം പുനരാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. റോഡരികിൽ പാർക്ക് ചെയ്താൽ ‘ഡമ്പ് യാർഡിലേക്ക്’ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും റോഡരികിലെ അശാസ്ത്രീയമായ പാർക്കിംഗും നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജി.ബി.എ (GBA) യോഗത്തിന് ശേഷം ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്: പഴയ വാഹനങ്ങൾക്ക് താക്കീത്: ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ അവ ടോവിംഗ്…

Read More
Click Here to Follow Us