വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി

പത്തനംതിട്ട: സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.’

വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴും തിരിച്ച് കൊണ്ട് ചെന്ന് ആക്കുമ്പോഴും കാറില്‍ വെച്ച് പീഡിപ്പിച്ചു. 2025 മെയ് 18ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും, 2025 ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോര്‍ട്ടിലും 2026 ജനുവരി ഒന്നിന് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ റസ്റ്ററന്റില്‍ വെച്ചും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. തന്നെ ഗര്‍ഭിണിയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. അലന്‍ മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

സിപിഐഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ അലന്‍ മാത്യുവിനെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ പരാതി ഉയര്‍ന്നത് എല്‍ഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts