കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് ശശി തരൂര്‍ എംപി. താൻ യുഡിഎഫിനായി എല്ലാ ജില്ലയിലും പ്രചാരണത്തിനായി പോകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹപ്രവർത്തകരെല്ലാം വലിയ ആത്മവിശ്വാസത്തിലാണെന്നും തരൂർ കൂട്ടിച്ചേർത്തു.

വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും, അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും തരൂർ പറഞ്ഞു. എം എൽഎമാരുടെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്റാണ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

അതേസമയം, ഇടതുമുന്നയിക്കെതിരെ രൂക്ഷ വിമർശനമാണ് തരൂർ ഉന്നയിച്ചത്. നികുതി ദായകരുടെ പണം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് എൽഡിഎഫിന്റെ ശ്രമമാണെന്നും. രണ്ട് വർഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെൻഷൻ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോ​ഗിച്ച് പാർട്ടിക്കായി പണിയെടുക്കുകയാണെന്നും സ്വാഭാവികമായും പാർട്ടിയോടാകും അവർക്ക് കൂറുണ്ടാകുക എന്നും തരൂർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts