നഗരത്തില്‍ വൈറ്റ് ടോപ്പിങ് വേഗത്തിലാക്കാന്‍ സമിതി

ബെംഗളൂരു: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ ദ്രുതഗതിയിലാക്കാന്‍ ജിബിഎ പ്രത്യേക സമിതിയെ നിയോഗിച്ചു.

16 എന്‍ജി നീയര്‍മാര്‍ അടങ്ങിയതാണ് സമിതി. വൈറ്റ്‌ടോപ്പിങ് (കോണ്‍ക്രീറ്റിങ്) പ്രവൃത്തികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് നടപടി.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

3 വര്‍ഷം കൊണ്ട് 500 കിലോമീറ്റര്‍ റോഡ് വൈറ്റ്‌ടോപ്പിങ് ചെയ്യാനാണ് ജിബിഎയ്ക്ക് കീഴിലുള്ള ബെംഗളൂരു സ്മാര്‍ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ലക്ഷ്യ മിടുന്നത്.

ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് വൈറ്റ്‌ടോപ്പിങ് നടത്തുന്നത്. 3 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ച
വൈറ്റ്‌ടോപ്പിങ് പ്രവൃത്തികള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പലയിടങ്ങളിലും 50% പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts