ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം

ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യത്തെ സർവീസ് അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുള്ളത്. അവ ഏതെല്ലാമെന്ന് നോക്കിയാലോ… 16 കോച്ചുകളുള്ള ട്രെയിനിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമാണുള്ളത്. ഏകദേശം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് സാധിക്കും. 180 കി.മീ വേഗതയിൽ വരെ സഞ്ചരിക്കാൻ…

Read More

തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും: കെ കെ ശൈലജ

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളില്‍ കാര്യമൊന്നുമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്റെ പേര് മാത്രമല്ല പലരുടെയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, അതൊക്കെ ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാവുന്നതാണല്ലോ. ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് പിണറായി വിജയൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Read More

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കൂടുതൽ പരിശോധന നടത്താൻ പൊലീസ്

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.

Read More

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ഡൽഹി : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ഇടയ്ക്കിടെ സോണിയ ഗാന്ധി ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇടയ്ക്കിടെ പരിശോധനകള്‍ നടത്താറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Read More

മലിനജല ദുരന്തം: ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി

Waste water

ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം 17 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ…

Read More

“വീട്ടിൽ കന്നഡ സംസാരിക്കണം”; ക‌ന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ചു; മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ക‌ന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ് കോളജിലെ പി.വി.സുരേഷ് ആണ് അറസ്റ്റിലായത്. ശുചിത്വമില്ലായ്മയെക്കുറിച്ചു പരാതി നൽകാനെത്തിയ വിദ്യാർഥികൾ കന്നഡയിൽ സംസാരിച്ചതോടെ ക്ഷുഭിതനായ സുരേഷ് ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്ന് ബെന്നാർഘട്ട പോലീസ് ആണ് കേസ് എടുത്തത്. അറസ്റ്റിലായ സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാമ്പസിൽ കന്നഡ സംസാരിക്കരുതെന്നും വീട്ടിൽ പോയി സംസാരിക്കണമെന്നും പറഞ്ഞു. കയർത്തു സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി. വിമുക്ത ഭടനാണ് പി.വി.…

Read More

കെഎസ്ആർടിസി പ്രീമിയം ബസ് സർവീസുകളിൽ 5-20% കിഴിവ്; റൂട്ടുകളും നിരക്കുകളും അടക്കമുള്ള മറ്റ് വിശദാംശങ്ങൾ

ബെംഗളൂരു: തിരഞ്ഞെടുത്ത റൂട്ടുകളിലെ പ്രീമിയം ബസ് സർവീസുകൾക്ക് 5-20% കിഴിവ് കെഎസ്ആർടിസി പ്രഖ്യാപിച്ചു. ജനുവരി 5 തിങ്കളാഴ്ച മുതൽ ഈ കിഴിവ് പ്രാബല്യത്തിൽ വന്നു, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ, മിക്കവാറും മാർച്ച് 31 വരെ, ഇത് തുടരുമെന്ന് കെഎസ്ആർടിസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്നുള്ള വർദ്ധിച്ച മത്സരം, ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയത്, യാത്രാ സീസണല്ലാത്തത് എന്നിവയാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നിന്നും കർണാടകയിലെ വിവിധ തീരദേശ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നയാത്രക്കാർക്കായിരിക്കും ഇതിന്റെ…

Read More

നഗരത്തിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മ​രി​ച്ചു

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ ഫ്ലാറ്റിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിയായ യു​വ​തി ശ്വാസംമുട്ടി മ​രി​ച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്. ബെല്ലന്ദൂരിലെ ഐ​ടി സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള ഫ്ലാറ്റിന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പോ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

Read More

നഗരത്തിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ

ബെംഗളൂരു:മതപരമായ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം പടിഞ്ഞാറൻ ബെംഗളൂരുവിൽ ആണ് സംഭവം. കസ്റ്റഡിയിലെടുത്തവർ 14 നും 15 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) യതീഷ് എൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡിസിപി പറഞ്ഞു. ജെജെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഎസ് ഗാർഡന് സമീപം രാത്രി 8 മണിക്ക് ശേഷമാണ് സംഭവം. ഓം ശക്തി ഭക്തരുടെ ഘോഷയാത്രയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.…

Read More
Click Here to Follow Us