രാജ്യത്ത് തന്നെ ആദ്യം; നഗരത്തിലെ ഗതാഗത കുരുക്കിനിടയിൽ ആ “ശങ്ക” തീര്‍ക്കാന്‍ പരിഹാരം; സ്‌കൂള്‍ ബസില്‍ ശുചിമുറി സൗകര്യം ഒരുക്കി

ബെംഗളുരു: ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളുരു നഗരത്തില്‍ രാജ്യത്ത് ആദ്യമായി സ്‌കൂള്‍ ബസില്‍ ശുചിമുറി സൗകര്യം സ്ഥാപിച്ചു. സര്‍ജാപുര ഇന്‍ഡസ് ഇന്റര്‍ നാഷനല്‍ സ്‌കൂളിന്റെ 2 എസി ബസുകളിലാണു ബയോ ശുചിമുറികള്‍ ഒരുക്കിയത്. രാജാജിനഗര്‍, യശ്വന്തപുര മേഖലയില്‍ നിന്ന് സര്‍ജാപുരയിലേക്ക് എത്താന്‍ ചുരുങ്ങിയതു 2 മണിക്കൂര്‍ സമയം വേണ്ടിവരുന്നത്. രാവിലെ നേരത്തെ പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ പ്രാഥമിക കാര്യങ്ങള്‍ക്കു സൗകര്യമില്ലാതെ ബു ദ്ധിമുട്ടുന്ന സാഹചര്യത്തിലാണു കൂടുതല്‍ ദൂരം ഓടുന്ന ബസിനുള്ളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തയാറായത്. 35 സീറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു ബസില്‍ 5 ലക്ഷം…

Read More

ഭിക്ഷാടനം ആണോ ലാഭം? സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകൻറെ സഞ്ചിയിൽ നിന്ന് കണ്ടെത്തുത്ത രൂപയുടെ കണക്ക് ഞെട്ടിക്കുന്നത്

ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകൻറെ സഞ്ചിയിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനിൽ കിഷോർ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ പണം കണ്ടെത്തിയത്. മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Read More

പ്രീമിയം ബസ് സര്‍വിസ് നിരക്കിളവ്;

Pallaki

ബെംഗളുരു: കേരളത്തിലേ ക്കുള്‍പ്പെടെയുള്ള കര്‍ണാടക ആര്‍ടിസിയുടെ പ്രീമിയം ബസ് സര്‍വീസുകളിലെ 5-15% വരെയുള്ള നിരക്കിളവ് മാര്‍ച്ച് അവസാനം വരെ തുടരും. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ് ലഭ്യമാവുക. ബെംഗളൂരുവില്‍ നിന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു നിരക്കിളവ് നടപ്പിലാക്കിയത്. വാരാന്ത്യങ്ങളിലെ പതിവു സര്‍വീസുകളിലും സ്‌പെഷല്‍ ബസുകളിലും നിരക്കിളവ് ബാധകമല്ല. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, നോണ്‍ എസി സ്ലീപ്പര്‍, നോണ്‍ എസി രാജഹംസ സര്‍വീസുകള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ നിരക്കിളവു…

Read More

‘ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നു’; വൈറ്റ് ഹൗസ്

ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിന് അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുൻഗണനയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡെന്മാർക്കിന്റെ അർധ സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ഡെന്മാർക്കിനെയും ഗ്രീൻലൻഡിനെയും പറ്റിയുള്ള കാര്യങ്ങൾ ആ രാജ്യങ്ങൾ മാത്രം തീരുമാനിക്കേണ്ടതാണെന്ന് ഡെന്മാർക്ക്, ഫിൻലണ്ട്, നോർവെ, സ്വീഡൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. നാറ്റോ രാജ്യങ്ങളുമായും അമേരിക്കയുമായും ചർച്ചയ്ക്ക് തയാറാണെന്നും പ്രസ്താവനയിൽ. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നായിരുന്നു ട്രംപ്…

Read More

ബെംഗളൂരു മലയാളികള്‍ക്കു ക്ലേശമില്ലാത്ത യാത്ര: തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍ ആഴ്ചയില്‍ 5000 ബെര്‍ത്ത് സാധ്യത; നിരക്ക് സാധ്യത അറിയാൻ വായിക്കാം

ബെംഗളുരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നാട്ടിലേക്ക് രാത്രി യാത്രയ്ക്ക് ആഴ്ചയില്‍ അയ്യായിരത്തോളം ബെര്‍ത്തുകള്‍ കൂടിയാണ് ബെംഗളൂരു മലയാളികള്‍ക്കു ലഭിക്കുക. 2 സ്ലീപ്പര്‍ റേക്കുകള്‍ ലഭി ച്ചാല്‍ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സര്‍വീസ് നടത്താന്‍ കഴിയൂ. കോട്ടയം വഴിയായാല്‍ മധ്യകേരളത്തിലുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. ബെംഗളൂരുവില്‍ നിന്നു തിരുവനന്തപുരം സെന്‍ട്രല്‍ വരെ (കോട്ടയം വഴി) 858 കിലോമീറ്ററാണ്. ഈ റൂട്ടിലോടുന്ന വേഗമേറിയ ട്രെയിനായ ബയ്യപ്പനഹള്ളി എസ്എംവിടി-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ എക്‌സ്പ്രസ് 15 മണിക്കൂര്‍ കൊണ്ടാണ് ഓടിയെത്തുന്നത്. 15 സ്റ്റോപ്പുകളാണ് ഹംസഫറിന് അനുവദിച്ചിരിക്കുന്നത്. 14…

Read More

നിങ്ങളെയെല്ലാം സേവിക്കാൻ ലഭിച്ച ഈ അവസരത്തിന് ഞാൻ എന്നും നന്ദിയുള്ളവനാണ്; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവരാജ് ഉർസിന്റെ റെക്കോർഡ് തകർത്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചു . മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത വൃത്തങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ അദ്ദേഹത്തെ അഭിനന്ദിച്ചു. ജനങ്ങളെ സേവിക്കാൻ ഈ അവസരം ലഭിച്ചതിൽ ഭാഗ്യമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് തന്റെ എക്സ് അക്കൗണ്ടിലൂടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കുവെച്ചു. ഡി. ദേവരാജ് ഉർസാരു ഏഴ് വർഷവും ഏഴ് മാസവും ഇരുപത്തിമൂന്ന് ദിവസവും മുഖ്യമന്ത്രിയായി സംസ്ഥാനത്തെ ജനങ്ങളെ സേവിച്ചു. കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ…

Read More

‘എനിക്കും നീതി വേണം: രാഹുലിനെതിരായ പരാതിയിൽ നടപടി ഇല്ലെന്ന് അതിജീവിതയുടെ ഭർത്താവ്

കൊച്ചി: തന്റെ കുടുംബജീവിതം തകര്‍ത്തെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ്. ‘‘മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ മാസം രണ്ടിനാണ് പരാതി നൽകിയത്. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണം’’ – കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിന്റെ നടപടി സ്വീകരിക്കുന്നു. എന്നാൽ മാങ്കൂട്ടത്തിലിനെ അദ്ദേഹം പിന്തുണയ്ക്കുന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും അതിജീവിതയുടെ ഭർത്താവ്…

Read More

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് റോഡ് കടക്കാന്‍ മേല്‍പാലമില്ല; റോഡ് കടക്കുമ്പോള്‍ വാഹനമിടിച്ച് അപകടം പതിവ്

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകളില്‍ നിന്ന് ദേശീയ പാത കടക്കാന്‍ സുരക്ഷിത സംവിധാനമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. തിരക്കേറിയ ഹൊസൂര്‍ റോഡ് കടന്നുവേണം യാത്രക്കാര്‍ക്ക് ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍. മെട്രോ സര്‍വീസ് ആരംഭിച്ച് 6 മാസം പിന്നിടുമ്പോഴും ഇവിടെ മേല്‍പാലം നിര്‍മിക്കാന്‍ വേണ്ട നടപടി ബിഎംആര്‍സി ആരംഭിച്ചിട്ടില്ല. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് പാലം നിര്‍മാണത്തിന് തടസ്സം. 16 സ്റ്റേഷനുകളുള്ള പാതയില്‍ 6 സ്റ്റേഷനുകളില്‍ മേല്‍പാലങ്ങളില്ല. തിരക്കേറിയെ റോഡ് കടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരു ക്കേല്‍ക്കുന്ന സംഭവങ്ങളും കുറവല്ല. മെട്രോ…

Read More

പ്രതിഫലം പോലും വാങ്ങാതെ മോഹന്‍ലാല്‍ കെഎസ്ആർടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും;

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ​ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്ണകുമാർ പറഞ്ഞു. സൗജന്യമായാകും മോഹ​ൻലാൽ പരസ്യങ്ങളിലുൾപ്പെടെ കെഎസ്ആർടിസിയുമായി സഹകരിക്കുക. മികച്ച സംവിധായകരെവെച്ച് പരസ്യങ്ങൾ ചിത്രീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷകമാക്കുന്ന പദ്ധതികൾ നടപ്പാക്കും. ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയിൽ ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  

Read More

മലയാളി താമസക്കാര്‍ക്ക് ഉൾപ്പെടെ മുട്ടന്‍ പണിയൊരുക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി

ബെംഗളൂരു: നഗരത്തിലെ പുതിയ പാര്‍ക്കിങ് നിയമങ്ങളും ഫീസും ഉള്‍പ്പെടെ നടപ്പാക്കുന്നതോടെ ബെംഗളൂരുവിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരുടെ കീശകാലിയാകും. ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, നാലുചക്ര വാഹനങ്ങള്‍ മണിക്കൂറിന് 30 രൂപ, ഇരുചക്ര വാഹനങ്ങള്‍ 15 എന്നിങ്ങനെ നല്‍കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാസും സ്വീകരിക്കാവുന്നതാണ്. നാലുചക്ര വാഹനങ്ങളുടെ പ്രതിദിന പാസിന് 150 രൂപയും ഇരുചക്ര വാഹനങ്ങളുടേതിന് 75 രൂപയുമാണ്. പ്രതിമാസത്തേക്ക് ആണെങ്കില്‍ 3,000, 1,500 എന്നിങ്ങനെയാണ് നിരക്ക്. സെന്‍ട്രല്‍…

Read More
Click Here to Follow Us