രാജ്യത്ത് തന്നെ ആദ്യം; നഗരത്തിലെ ഗതാഗത കുരുക്കിനിടയിൽ ആ “ശങ്ക” തീര്‍ക്കാന്‍ പരിഹാരം; സ്‌കൂള്‍ ബസില്‍ ശുചിമുറി സൗകര്യം ഒരുക്കി

ബെംഗളുരു: ഗതാഗതക്കുരുക്കിനു പേരുകേട്ട ബെംഗളുരു നഗരത്തില്‍ രാജ്യത്ത് ആദ്യമായി സ്‌കൂള്‍ ബസില്‍ ശുചിമുറി സൗകര്യം സ്ഥാപിച്ചു.

സര്‍ജാപുര ഇന്‍ഡസ് ഇന്റര്‍ നാഷനല്‍ സ്‌കൂളിന്റെ 2 എസി ബസുകളിലാണു ബയോ ശുചിമുറികള്‍ ഒരുക്കിയത്.

രാജാജിനഗര്‍, യശ്വന്തപുര മേഖലയില്‍ നിന്ന് സര്‍ജാപുരയിലേക്ക് എത്താന്‍ ചുരുങ്ങിയതു 2 മണിക്കൂര്‍ സമയം വേണ്ടിവരുന്നത്.

  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ

രാവിലെ നേരത്തെ പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ പ്രാഥമിക കാര്യങ്ങള്‍ക്കു സൗകര്യമില്ലാതെ ബു ദ്ധിമുട്ടുന്ന സാഹചര്യത്തിലാണു കൂടുതല്‍ ദൂരം ഓടുന്ന ബസിനുള്ളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തയാറായത്.

35 സീറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു ബസില്‍ 5 ലക്ഷം രൂപ മുടക്കിയാണു ബയോ ശുചിമുറികള്‍ സ്ഥാപിച്ചതെന്നു സ്‌കൂള്‍ ബസ് ഏജന്‍സിയായ പടിക്കല്‍ ട്രാ വല്‍സ് സിഇഒയും മലയാളിയുമായ മാനേജര്‍ മനോജ് പടിക്കല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'
[masterslider id="10"]

Related posts

Click Here to Follow Us