പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന് മർദ്ദനമേറ്റുവെന്ന് പരാതി. സിപിഐഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനെയാണ് മർദ്ദിച്ചത്. ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം…
Read MoreMonth: January 2026
പാൽ വില കൂട്ടാൻ ആലോചനയെന്ന് മിൽമ ചെയർമാൻ കെ എസ് മണി
മിൽമ പാൽ വില കൂട്ടാൻ ആലോചനയെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും കെഎസ് മണി പറഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനം ഉണ്ടാകും. ഏറ്റവും വലിയ പാൽ സംഭരണം മലബാർ മേഖലയിലാണ്. ദിവസവും 73000-ഓളം ലിറ്റർ സംഭരണം ഉണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ് പാൽവില കൂട്ടാൻ ആലോചിക്കുന്നത്. വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമ ചെയർമാൻ വ്യക്തമാക്കുന്നത്. ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ പാൽ വില വർധിപ്പിക്കേണ്ടിരിക്കുന്നുവെന്ന്…
Read Moreപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ കബറടക്കം നടത്തി
കൊച്ചി: കുട്ടമശേരി ഗവ. ഹൈസ്കൂൾക്കാലം മുതലാരംഭിച്ച പൊതുജീവിതത്തിന് ആറു പതിറ്റാണ്ടിനിപ്പുറം തിരശീലയിട്ട് മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. ആലങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നു രാവിലെ പത്തരയോടെയായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ കബറടക്കം. മന്ത്രിമാരുടേയും മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും നൂറുകണക്കിന് ആളുകളുടേയും സാന്നിധ്യത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. രണ്ടു വട്ടം വീതം മട്ടാഞ്ചേരിയിൽനിന്നും കളമശേരിയിൽനിന്നും നിയമസഭയിലെത്തിയ ഇബ്രാഹിം കുഞ്ഞ് രണ്ടു വട്ടം മന്ത്രിയുമായിരുന്നു. മധ്യകേരളത്തിലെ ലീഗിന്റെ ഏറ്റവും ജനകീയ മുഖമായിരുന്ന ഇബ്രാഹിം കുഞ്ഞ് മരിക്കുമ്പോഴും ലീഗിന്റെ സംസ്ഥാന വൈസ്…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി;
കൊച്ചി: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റിന് വിലക്കേർപ്പെടുത്തിയത് നീട്ടിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപരും സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്. ഹർജിയിൽ കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാനും കോടതി അതിജീവിതയോട് നിർദേശിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി ക്രിസ്മസ് അവധിക്ക് പിരിയുന്നതിനു മുൻപുതന്നെ നിർദേശിച്ചിരുന്നു. ഇതു നീട്ടുകയാണ് ഇന്നു ചെയ്തിരിക്കുന്നത്.…
Read Moreഭദ്ര ടൈഗർ റിസർവ് മേഖലയിൽ കടുവയുടെ ജഡം കണ്ടെത്തി
ബെംഗളൂരു: ജില്ലയിലെ ഭദ്ര ടൈഗർ റിസർവ് മേഖലയിലെ ഹെബ്ബെ സോൺ വനത്തിലെ ഗംഗെ ഗിരിയിൽ ഒരു കടുവയുടെ ജഡം കണ്ടെത്തി . കടുവ സെൻസസിലാണ് 8 വയസ്സുള്ള ഒരു ആൺ കടുവയുടെ ജഡമാണ് കണ്ടെത്തിയത്. 5-6 ദിവസം മുമ്പ് ചത്ത കടുവയെ മാറ്റ് കടുവകൾ തമ്മിലുള്ള പോരാട്ടത്തിനിടെ ക്ഷീണം മൂലമാകാം ഇത് മരിച്ചതെന്ന് സംശയിക്കുന്നു. വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടം നടത്തി ജഡം സംസ്കരിച്ചു. വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് കടുവകളുടെ മരണം വർദ്ധിച്ചുവരികയാണ്. ദുഷ്ടന്മാരുടെ ദുഷ്ടത മൂലമോ…
Read Moreകന്നഡ നടന്‍ സിംഗ്രി ഗൗഡ അന്തരിച്ചു
ബെംഗളുരു കന്നഡ നടനും കര്‍ഷകനുമായ സിംഗ്രി ഗൗഡ (100) അന്തരിച്ചു. സ്വദേശമായ മണ്ഡ്യ പാണ്ഡവപുരയില്‍ സംസ്‌കാരം നടത്തി. 2015ല്‍ ദേശീയപുരസ്‌കാരം നേടിയ തിഥി എന്ന ചിത്രത്തിലെ സെഞ്ചറി ഗൗഡ എന്ന കഥാപാ ത്രത്തിലൂടെയാണു സിംഗി ഗൗഡ ജനപ്രിയനായത്. സംവി ധായകന്‍ രാം റെഡ്ഡി, തിരക്ക ഥാകൃത്ത് ഈരെഗൗഡ എന്നിവരാണു സിംഗി ഗൗഡയെ തിഥിയിലെത്തിച്ചത്. മണ്ഡ്യ മേഖലയിലെ ഭാഷാ ശൈലിയാണു സിംഗി ഗൗഡയെ ശ്രദ്ധേയനാക്കിയത്. ഗുണ്ടുമന അവതാരയാണ് അവസാനം അഭിനയിച്ച ചിത്രം.
Read Moreറിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് ബെംഗളൂരു കോടതി
ബെംഗളൂരു: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഏതാനും മാധ്യമങ്ങളിലെ വാർത്തകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റിപ്പോർട്ടർ ടിവി മാനേജ്‌മെന്റിന് പിഴയിട്ട് ബെംഗളൂരു കോടതി. ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്. നീക്കിയ വാർത്തകൾ സംബന്ധിച്ച ലിങ്കുകൾ ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാരെക്കുറിച്ചുള്ള വാർത്തകൾക്കെതിരേയാണ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി നൽകിയത്. വാർത്തകൾ നീക്കാൻ നേരത്തേ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. പിന്നീട് എതിർ കക്ഷികൾ കേസുകളുടെ കൂടുതൽ…
Read Moreട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ചില സര്‍വീസുകൾ ഭാഗികമായി റദ്ദാക്കപ്പെടും
പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയതായി റെയില്‍വേ അറിയിച്ചു. യാത്രാനിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിനകുള്‍ – 16307 നമ്പര്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ ആലപ്പുഴയില്‍നിന്ന് ആരംഭിക്കുന്ന ഈ ട്രെയിന്‍ കോഴിക്കോടുവരെയേ സര്‍വീസ് നടത്തുകയുള്ളൂ.കോഴിക്കോട്-കണ്ണൂര്‍ ഭാഗത്ത് ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും. 12082 നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി എഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന ഈ…
Read Moreമുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് രാവിലെ നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി രാജീവ്, രമേശ് ചെന്നിത്തല തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്ളപ്പെടയുള്ളവർ ഇന്ന് അന്തിമോപചാരം അർപ്പിക്കും. രാവിലെ 10 മണി വരെ വീട്ടിൽ…
Read Moreബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതാണ്. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപേക്ഷയും പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിട്ടുണ്ടായിരുന്നു . തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍…
Read More