പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ കബറടക്കം നടത്തി 

കൊച്ചി: കുട്ടമശേരി ഗവ. ഹൈസ്കൂൾക്കാലം മുതലാരംഭിച്ച പൊതുജീവിതത്തിന് ആറു പതിറ്റാണ്ടിനിപ്പുറം തിരശീലയിട്ട് മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി.

ആലങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്നു രാവിലെ പത്തരയോടെയായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ കബറടക്കം. മന്ത്രിമാരുടേയും മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും നൂറുകണക്കിന് ആളുകളുടേയും സാന്നിധ്യത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.

രണ്ടു വട്ടം വീതം മട്ടാഞ്ചേരിയിൽനിന്നും കളമശേരിയിൽനിന്നും നിയമസഭയിലെത്തിയ ഇബ്രാഹിം കുഞ്ഞ് രണ്ടു വട്ടം മന്ത്രിയുമായിരുന്നു. മധ്യകേരളത്തിലെ ലീഗിന്റെ ഏറ്റവും ജനകീയ മുഖമായിരുന്ന ഇബ്രാഹിം കുഞ്ഞ് മരിക്കുമ്പോഴും ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നാലെ 2021ൽ അദ്ദേഹത്തിനു പകരം മകൻ വി.ഇ.അബ്ദുൾ ഗഫൂറാണ് കളമശേരിയിൽ മത്സരിച്ചത്.

പിന്നാലെ അനാരോഗ്യം ബാധിക്കുകയായിരുന്നു. പാണക്കാട് കുടുംബവുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും വളരെയേറെ അടുപ്പം പുലർത്തിയിരുന്ന നേതാവു കൂടിയായിരുന്നു അദ്ദേഹം.

അതോടൊപ്പം, തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ഏതാവശ്യത്തിനും അദ്ദേഹം കൂടെനിന്നു. ആലുവ മണപ്പുറം റോഡിലുള്ള ‘ക്രെസന്റി’ൽ പല ആവശ്യങ്ങൾക്കായി എന്നും ആളുകളെത്തിയിരുന്നു.

അന്ത്യയാത്രയ്ക്ക് മുമ്പായി ഇന്നലെ കളമശേരി നജാത്ത് പബ്ലിക് സ്കൂളിൽ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോഴും അണമുറിയാതെ ജനങ്ങളെത്തി.

രാത്രി 10 വരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ഒഴുക്ക് കുറയാതെ വന്നതോടെ ഇത് അര്‍ധരാത്രിയിലേക്കു നീട്ടി. രാവിലെ വീട്ടിലേക്കും നേതാക്കൾ അടക്കമുള്ളവർ എത്തി.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

മന്ത്രി പി.രാജീവ് മുതൽ കോൺഗ്രസിന്റെ നേതൃനിര ഒന്നടങ്കവും ഇന്നലെയും ഇന്നുമായി ഇബ്രാഹിം കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാനെത്തി. പിന്നീട് രാവിലെ പത്തുമണിയോടെ ആലങ്ങാട് ജുമാ മസ്ജിദിലേക്ക്.

ഇവിടെ നടന്ന പ്രാർഥനാ കർമങ്ങൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പി.കെ.കുഞ്ഞാലിക്കുട്ടിയടക്കം ലീഗ് നേതൃത്വം ഒന്നടങ്കം ഇബ്രാഹിം കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts